Wed. Jan 22nd, 2025
ന്യൂഡൽഹി:

 

ഹരിയാനയിലെ മഹേന്ദ്രഗഡിൽ വെള്ളിയാഴ്ച നടക്കുന്ന തിരഞ്ഞെടുപ്പ് റാലിയെ കോൺഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധി അഭിസംബോധന ചെയ്യില്ലെന്നും പകരം രാഹുൽ ഗാന്ധി ചെയ്യുമെന്നും പാർട്ടി അറിയിച്ചു.

അനാരോഗ്യത്തെത്തുടർന്ന് 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സോണിയ ഗാന്ധി പ്രചാരണം നടത്തിയിരുന്നില്ല. ഇടക്കാലത്ത് കോൺഗ്രസ് പ്രസിഡന്റായി തിരിച്ചെത്തിയ ശേഷം സോണിയ ഗാന്ധിയുടെ ആദ്യ റാലിയാണിത്. വിശദമായ പരിപാടികൾ പാർട്ടി നേരത്തെ തന്നെ പുറത്തിറക്കിയിരുന്നു.

വെള്ളിയാഴ്ച മഹേന്ദ്രഗഡിലെ സർക്കാർ കോളേജ് ഖേൽ പാരിസറിൽ വെച്ച്  നടക്കുന്ന പൊതുയോഗത്തിൽ പ്രസംഗിക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നു. എന്നാൽ ആരോഗ്യനില മോശമായതിനെ തുടർന്ന് റാലിയിൽ പങ്കെടുക്കാൻ കഴിയില്ലെന്ന് പാർട്ടി  അറിയിക്കുകയാണുണ്ടായത്.

ഉച്ചകഴിഞ്ഞ് 2 ന് മഹേന്ദ്രഗഡിൽ നടക്കുന്ന പൊതുയോഗത്തിൽ രാഹുൽ ഗാന്ധി പ്രസംഗിക്കും. ഒക്ടോബർ 21 നാണ് ഹരിയാനയിലും, മഹാരാഷ്ട്രയിലും, തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്.