Wed. Jan 22nd, 2025
കൊച്ചി:

 

ഈ വർഷത്തെ ഐഎസ്എൽ ഒക്ടോബർ ഇരുപതാം തീയതി കൊച്ചി ജവാഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ  തുടക്കമാകും. രണ്ടു തവണ കിരീട ധാരികളായ എടികെ യും കേരള ബ്ലാസ്റ്റേഴ്സും തമ്മിലാണ് ആദ്യ മത്സരം. ഉദ്ഘാടന ദിവസം കൊച്ചി ജവാഹർലാൽ നെഹ്‌റു സ്റ്റേഡിയം മഞ്ഞയിൽ മുങ്ങുമെന്നുറപ്പാണ്. ഹോളിവുഡ് നടൻ ടൈഗർ ഷ്‌റോഫ്, നടി ദിഷ പട്ടാണി എന്നിവരുടെ പരിപാടികളാണ് സംഘാടകർ ഒരിക്കിയിട്ടുള്ളത്.  ലോക പ്രശസ്ത ഡാൻസ് ഗ്രൂപ്പ് ആയ കിങ്‌സ് യുണൈറ്റഡും വേദിയിൽ അണിനിരക്കുന്നുണ്ട്.

ഈ വർഷം പത്തു ടീമുകളാണ് ഐഎസ്എല്ലിനായി അണിനിരക്കുന്നത്. കഴിഞ്ഞ വർഷമുണ്ടായിരുന്ന ഡൽഹി പൂനെ ടീമുകൾക്ക് പകരം യഥാക്രമം ഒഡീഷ, ഹൈദരാബാദ് ടീമുകൾ ഈ വർഷം അണിനിരക്കും. പുതിയ കോച്ചും പുതിയ ക്യാപ്റ്റനുമായി ആകെ മാറിയാണ് ബ്ലാസ്റ്റേഴ്സിന്റെയും വരവ്. മൊത്തത്തിൽ പുതുമയുള്ള ഈ സീസണിൽ ആവേശത്തിര തന്നെ പ്രതീക്ഷിക്കാം.

ഉദ്ഘാടനച്ചടങ്ങിൽ തന്റെ ഏതെങ്കിലും ഒരു സൂപ്പർഹിറ്റ് ഗാനമായിരിക്കും ടൈഗർ ഷ്‌റോഫ് ആദ്യമവതരിപ്പിക്കുക, അതിനു ശേഷമാവും ദിഷ പട്ടാണിയുടെ ഡാൻസ്. സ്റ്റേഡിയത്തെ ഇളക്കി മറിക്കുന്ന തരത്തിൽ ജിമിനാസ്റ്റിക്കും, അക്രോബാറ്റിക്കും അതുപോലെ തന്നെ ആക്ഷനും പ്രാധാന്യം കൊടുത്താണ് ഡാൻസ് നടക്കുവാൻ പോകുന്നതെന്നാണ് അറിവ്.

വൈകുന്നേരം ആറുമണിക്ക് കൊച്ചിയിലെ ജവാഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ തുടങ്ങുന്ന ചടങ്ങിൽ അവതാരകനായി എത്തുന്നത് മലയാളത്തിന്റെ പ്രിയ താരം ദുൽഖർ സൽമാനാണ്. 6.45 മുതൽ മാത്രമേ ടെലിവിഷനിൽ ചടങ്ങു തുടങ്ങൂ. കൃത്യം 7.30 നു കളി ആരംഭിക്കും.