Wed. Jan 22nd, 2025
ന്യൂഡൽഹി:

വധഭീഷണി നേരിട്ട ഉത്തരപ്രദേശ് സുന്നി വഖഫ് ബോർഡ് ചെയർമാൻ സുഫർ അഹമ്മദ് ഫാറൂഖിന് സുരക്ഷ നൽകണമെന്ന് അയോദ്ധ്യ തർക്ക കേസ് പരിഗണിക്കുന്ന സുപ്രീം കോടതി തിങ്കളാഴ്ച്ച ഉത്തർപ്രദേശ് സർക്കാരിനോട് ആവശ്യപ്പെട്ടു.

രാമ ജന്മഭൂമി – ബാബ്രി മസ്ജിദ് തർക്കത്തിന് പരിഹാരം തേടുന്നതിനായി കോടതി രൂപീകരിച്ച മൂന്ന് അംഗ മധ്യസ്ഥ പാനലുകളിൽ ഒരാളായ ശ്രീറാം പഞ്ചു മുഖേന ആണ് സുഫർ അഹമ്മദ് കോടതിയെ സമീപിച്ചത്.