Wed. Jan 22nd, 2025
ഝാൻസി:

വീട്ടിൽ ചൊവ്വയാഴ്ച പുലർച്ചെ ഉണ്ടായ തീപിടുത്തത്തിൽ ഒരു കുടുംബത്തിലെ നാല് പേരും മരണപ്പെട്ടു. ഉത്തർപ്രദേശിലെ ഝാൻസി ജില്ലയിലെ സിപ്രി ബസാർ എന്ന പ്രദേശത്ത് ആണ് ഞെട്ടിക്കുന്ന ഈ അപകടം ഉണ്ടായത്.

വൃദ്ധയായ രജനി, ജഗതീഷ്, ഭാര്യ കുമുദ്ബാല, മകൾ എന്നിവരാണ് മരിച്ചത്. ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുകളിൽ ഉറങ്ങുകയായിരുന്ന ബാക്കി നാലുപേരെ അയൽക്കാർ എല്ലാവരും കൂടി രക്ഷപ്പെടുത്തി. ചൊവാഴ്ച്ച പുലർച്ചെ ഏകദേശം 1.30 ഓടെ ആണ് സംഭവം നടന്നത് എന്നാണ് റിപ്പോർട്ട്. ചില അയൽക്കാർ നടത്തിയ ഗൂഡാലോചനയാണ് ഇതിനു പിന്നിൽ എന്ന് ഡിഐജി സുബാഷ് സിംഗ് ബാഗേൽ പറഞ്ഞു.