തൃശൂർ:
ഐഎഫ്എഫ്ടി യുടെ ഭാഗമായി തൃശൂർ ചലച്ചിത്ര കേന്ദ്രം സംഘടിപ്പിച്ച സിനിമ ചർച്ച കേരള സാഹിത്യ അക്കാദമി വൈലോപ്പിളളി ഹാളിൽ ഇന്നലെ നടന്നു.
വൈകീട്ട് മൂന്നരക്ക് നടന്ന ചടങ്ങിൽ ഷാജി എൻ. കരുൺ സംവിധാനം ചെയ്ത ഓള് എന്ന സിനിമയെ ആസ്പദമാക്കിയാണ് ചർച്ച നടന്നത്.
സുപ്രയ മദങ്കർലി അധ്യക്ഷത വഹിച്ചു. ഡോ. അജയ് ശേഖർ, ടി.ഡി.രാമകൃഷ്ണൻ, ചെറിയാൻ ജോസഫ് എന്നിവർ സംസാരിച്ചു.