Wed. Jan 22nd, 2025
കോഴിക്കോട്​:

കൂടത്തായിയിൽ ഒരു കുടുംബത്തിലെ ആറ്​ പേരെ കൊലപ്പെടുത്തിയ കേസിലെ പ്രതി ജോളിക്ക് വേണ്ടി വ്യാജവില്പത്രം ഉണ്ടാക്കാൻ സഹായിച്ചു എന്ന വാർത്ത തെറ്റാണെന്ന് ലീഗ് നേതാവ് ഇമ്പീച്ചി​ മൊയ്​തീൻ.

സമീപവാസികളുടെയെല്ലാം നികുതിയടക്കാൻ പൊതുവായി സഹായിക്കുന്നതിൽ ജോളിയുടെ നികുതിയും ഉൾപ്പെട്ടിരുന്നു. പക്ഷെ കേസുള്ളതുകൊണ്ട് നികുതി അടക്കാൻ ഉദ്യോഗസ്ഥർ വിസ്സമതിച്ചിരുന്നു എന്നും അദ്ദേഹം വ്യക്തമാക്കി.

സ്വന്തം മകനു ഗൾഫിൽ പോകുവാൻ സഹായിക്കാൻ 50,000 രൂപ ജോളി തന്നിരുന്നു എന്ന് പോലീസിനോട് ഇദ്ദേഹം സമ്മതിച്ചിരുന്നു. ജോളിയോടൊപ്പം ബാങ്കിൽ പോയതിൻ്റെ സിസിടിവി ദൃശ്യങ്ങൾ പ്രകാരമായിരുന്നു പോലീസ് ചോദ്യം ചെയ്തത്.