Sat. Jan 18th, 2025
കോഴിക്കോട്:

കൂടത്തായി കൊലപാതക പരമ്പരയിലെ പ്രതി ജോളി തയ്യാറാക്കിയ വ്യാജ വില്‍പത്രത്തില്‍ സാക്ഷിയായി ഒപ്പിട്ട ലോക്കല്‍ കമ്മറ്റി സെക്രട്ടറിയെ സിപിഎം പുറത്താക്കി. സിപിഎം കട്ടാങ്ങല്‍ ലോക്കല്‍ കമ്മറ്റി സെക്രട്ടറിയായിരുന്ന കെ. മനോജിനെയാണ് പാര്‍ട്ടിയുടെ പ്രാഥമികാംഗത്വത്തില്‍ നിന്നും പുറത്താക്കിയത്.

മുസ്ലിം ലീഗ് പ്രാദേശിക നേതാവിന്റെ സഹായത്തോടെ തയ്യാറാക്കിയ വ്യാജ ഒസ്യത്തില്‍ സാക്ഷിയായി ഒപ്പിട്ടത് മനോജായിരുന്നു. കൂടത്തായി കൊലപാതക കേസന്വേഷിക്കുന്ന ക്രൈം ബ്രാഞ്ച് സംഘം ഇക്കാര്യം കണ്ടെത്തുകയും ചെയ്തിരുന്നു.

പാര്‍ട്ടിയുടെ സല്‍പ്പേരിന് കളങ്കം ചാര്‍ത്തുന്ന വിധത്തില്‍ പ്രവര്‍ത്തിച്ചതിനാണ് മനോജിനെ പുറത്താക്കുന്നതെന്ന് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്‍ പ്രസ്താവനയില്‍ അറിയിച്ചു. ജില്ലാ കമ്മറ്റിയുടെ തീരുമാന പ്രകാരമാണ് നടപടിയെന്നും പ്രസ്താവനയില്‍ വ്യക്തമാക്കിയിട്ടുണ്ട്.