Wed. Jan 22nd, 2025
ന്യൂയോർക്ക്:

അയച്ചുകഴിഞ്ഞ സന്ദേശങ്ങളെയും നിയന്ത്രിക്കാനാവുന്ന പുതിയ പ്രത്യേകതയുമായി വാട്സാപ്പ്. ‘കൈവിട്ടുപോയ’ സന്ദേശങ്ങളെ മായ്ച്ചുകളയാനുള്ള ‘ഡിലീറ്റ് ഫോർ എവെരിവൺ’ സംവിധാനമാണ് കൂടുതൽ പരിഷ്ക്കാരങ്ങളുമായി എത്തുന്നത്.

ഉപയോക്താവ് അയയ്ക്കുന്ന സന്ദേശം ഒരു നിശ്ചിത സമയത്തിനുശേഷം സ്വയമേ അപ്രത്യക്ഷമാകുന്ന ‘ഡിസപ്പിയറിങ് മെസേജ്’ സംവിധാനമാണ് പുതിയ പരിഷ്‌ക്കാരങ്ങളിലൊന്ന്. ഇതിലൂടെ 5 മിനിറ്റ്, ഒരു മണിക്കൂർ എന്നിങ്ങനെ 2 സമയപരിധിയിൽ ക്രമീകരിച്ച് സന്ദേശങ്ങൾ അയയ്ക്കാൻ കഴിഞ്ഞേക്കും.

നേരെത്തെ തന്നെ, ജിമെയിലിലും ടെലഗ്രാം ആപ്പിലും ഇതിനു സമാനമായ സംവിധാനം പുറത്ത് വന്നിരുന്നു. നിലവിൽ, വാട്‌സാപ്പിൽ ‘ഡിലീറ്റ് ഫോർ എവരിവൺ’ ഓപ്ഷനിലൂടെ കൈവിട്ടുപോയ സന്ദേശങ്ങൾ സ്വീകർത്താവിന്റെ ഫോണിൽ നിന്നും മായ്ച്ചു കളയാനുള്ള ഉപാധി ലഭ്യമായിരുന്നു. ഇതുമായി ബന്ധപ്പെട്ട് സന്ദേശം നിങ്ങൾ ഡിലീറ്റ് ചെയ്തിരിക്കുന്നു വെന്ന അറിയിപ്പും ലഭിക്കുമായിരുന്നു. ഈ അറിയിപ്പും പുതിയ അപ്ഡേറ്റിൽ ഇല്ലാതായേക്കും. ഇതിനു പുറമെ മാറ്റ് പുതിയ ഓപ്ഷനുകളും വൈകാതെ പ്രാബല്യത്തിൽ വന്നേക്കും.

വിവിധരാജ്യങ്ങളിൽ തകരാറിലായ ട്വിറ്റർ, പ്രശ്നം പരിഹരിക്കുന്നു

പണ്ഡിതരുടെ നവമാധ്യമ ഇടം എന്നറിയപ്പെടുന്ന ട്വിറ്ററിൽ സാങ്കേതിക തകരാർ. ഇന്ത്യ, യുഎസ്, ജപ്പാൻ തുടങ്ങി വിവിധ രാജ്യങ്ങളിലെ ഉപയോക്താക്കൾക്കാണ് ട്വിറ്റർ ഇന്നലെ പ്രശ്നം സൃഷ്ടിച്ചത്. ഫോണിൽ ട്വിറ്ററിൽ ലോഗിൻ ചെയ്യാനും ട്വീറ്റ് ചെയ്യാനും ഡയറക്ട് മെസേജ് ലഭിക്കാനുമാണ് തടസ്സമുണ്ടായത്. പ്രശ്നം പരിഹരിക്കാൻ ശ്രമിക്കുന്നതായി ട്വിറ്റർ അധികൃതർ അറിയിച്ചു.