Fri. Nov 22nd, 2024

മഴക്കാലം രോഗങ്ങളുടെ കൂടെ കാലമാണ്. ജലദോഷ പനി മുതൽ കൊതുകുകൾ വഴി പകരുന്ന മാരക രോഗങ്ങൾക്ക് വരെ ഈ സമയത്ത് സാധ്യതകളുണ്ട്. ജീവിത രീതിയിൽ ചെറിയ മാറ്റങ്ങൾ വരുത്തിയാൽ ഇവയെ പ്രതിരോധിക്കാം.

1. വേനൽക്കാലത്ത് നിന്ന് വ്യത്യസ്തമായി തിളപ്പിച്ചാറ്റിയ ശുദ്ധജലം മാത്രം കുടിക്കുക. പച്ചവെള്ളം, തണുത്ത വെള്ളം എന്നിവ പരമാവധി ഒഴിവാക്കുക. ചൂടേറിയ പാനീയങ്ങൾ കഴിവതും കുടിക്കാൻ ശ്രമിക്കുക.

2. ആഹാരത്തിൽ കൂടുതലായും പച്ചക്കറികളും പഴവർഗങ്ങളും ഉൾപ്പെടുത്തുക. ഇവയെല്ലാം തന്നെ വളരെ വൃത്തിയായി ചൂട് വെള്ളത്തിൽ കഴുകി വേണം ഉപയോഗിക്കേണ്ടത്.

3.മഴക്കാലത്ത് ആഹാരം നന്നായി പാകം ചെയ്ത് വേണം കഴിക്കാൻ. കൂടാതെ ജങ്ക് ഫുഡുകൾ ഒഴിവാക്കുക. പകുതി വെന്ത മാംസാഹാരം കഴിക്കുന്നതും ഒഴിവാക്കുക.

4. ചെറിയ രോഗലക്ഷണം അനുഭവപ്പെട്ടാൽ തന്നെ ഡോക്ടറുടെ സഹായം തേടുക. സ്വയ ചികിത്സ ഒഴിവാക്കണം. ആശുപത്രിയിൽ പോകുമ്പോൾ മാസ്ക് ഉപയോഗിക്കുന്നത് രോഗം പകരാതിരിക്കാൻ സഹായിക്കും.

5. തല എപ്പോഴും ഉണക്കി സൂക്ഷിക്കുക. നനഞ്ഞാൽ നീർക്കെട്ടിന് സാധ്യതയുണ്ട്.

6. മഴക്കാലത്ത് ദഹനം പതുക്കെ ആയിരിക്കും. അതിനാൽ എളുപ്പത്തിൽ ദഹിക്കുന്ന ഭക്ഷണം കഴിക്കുക. ദഹനം സുഗമമാക്കാൻ ഇഞ്ചി, വെളുത്തുള്ളി, കുരുമുളക്, തുടങ്ങിയവ ആഹാരത്തിൽ ഉൾപ്പെടുത്തുക.

7. ശരീരം എപ്പോഴും വൃത്തിയായി സൂക്ഷിക്കുക. കൂടാതെ വീട്ടു പരിസരത്തെ കാടുപടലങ്ങൾ വെട്ടി വൃത്തിയായി സൂക്ഷിക്കുക.

8. പാചകം ചെയ്യുമ്പോൾ വൃത്തി പാലിക്കുക. അടുക്കളയും, പാചകം ചെയ്യുന്ന പാത്രങ്ങളും, കത്തിയും, എല്ലാം തന്നെ കഴുകി ഉപയോഗിക്കാൻ ശ്രദ്ധിക്കുക.

9. പുറത്ത് നിന്നുള്ള ഭക്ഷണം ഒഴിവാക്കുക. മഴക്കാലത്താണ് മഞ്ഞപിത്തം പോലുള്ള ജലജന്യ രോഗങ്ങൾ കൂടുതലായും കണ്ട് വരുന്നത്. അതിനാൽ വൃത്തിയില്ലാത്ത സ്ഥലങ്ങളിൽ പാകം ചെയ്യുന്ന ആഹാരം കഴിക്കരുത്.

10. കൊതുകിനെ നശിപ്പിക്കുക. കൊതുക് വളരാനുള്ള സാഹചര്യവും ഇല്ലാതാക്കുക. കൊതുക് കടി ഏൽക്കാതിരിക്കാൻ മുൻകരുതലുകൾ സ്വീകരിക്കുക.

Leave a Reply

Your email address will not be published. Required fields are marked *