Sun. Dec 22nd, 2024
പാലക്കാട്:

പി.കെ.ശശി എം.എൽ.എയുടെ സസ്പെൻഷൻ അവസാനിച്ചു. ഡി.വൈ.എഫ്.ഐ. പാലക്കാട് ജില്ലാക്കമ്മറ്റി അംഗമായ ഒരു സ്ത്രീ, ശശിയ്ക്കെതിരായി, പാർട്ടി ജനറൽ സെക്രട്ടറിക്കു നൽകിയ പീഡനപരാതിയെത്തുടർന്നാണ് പി.കെ.ശശിയെ പാർട്ടി, 2018 നവംബർ ആറിനു പ്രാഥമികാംഗത്വത്തിൽ നിന്നും സസ്പെൻഡു ചെയ്തത്. പരാതിയുടെ അടിസ്ഥാനത്തിൽ, മന്ത്രി എ.കെ. ബാലൻ, പി.കെ. ശ്രീമതി എന്നിവർ അംഗങ്ങളായുള്ള കമ്മീഷനെ നിയോഗിച്ചിരുന്നു. കമ്മീഷന്റെ റിപ്പോർട്ട് അടിസ്ഥാനമാക്കിയാണ് സംസ്ഥാന കമ്മറ്റിയും, സംസ്ഥാനസെക്രട്ടേറിയേറ്റും പി.കെ ശശിക്കെതിരെ സസ്പെൻഷൻ നടപടിയെടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *