ആലുവ :
ആലുവക്കടുത്ത എടയാറിലെ സ്വർണ്ണ ശുദ്ധീകരണശാലയിലേക്ക് കൊണ്ട് വന്ന 21 കിലോ സ്വർണ്ണം കവർന്ന കേസിലെ മുഴുവൻ പ്രതികളേയും പൊലീസ് പിടികൂടി.സ്വർണ്ണ ശുദ്ധീകരണ ശാലയിൽ ഡ്രൈവറായി ജോലി ചെയ്തിരുന്ന സതീഷാണ് കവർച്ച ആസൂത്രണം ചെയ്തത്. ആകെ അഞ്ച് പ്രതികളാണ് കേസിൽ ഉൾപ്പെട്ടിരിക്കുന്നത്.
മൂന്നാറിലെ വനത്തിൽ എയർഗൺ അടക്കമുള്ള ആയുധങ്ങളുമായി ഒളിവിൽ കഴിഞ്ഞിരുന്ന പ്രതികളെ അതിസാഹസികമായ ഏറ്റുമുട്ടലിലൂടെയാണ് പൊലീസ് കീഴടക്കിയത്.സ്വർണ്ണ ശുദ്ധീകരണ കമ്പനിയിലെ മുൻ ജീവനക്കാരനായ സതീഷാണ് കേസിലെ മുഖ്യപ്രതി.
മെയ് പത്തിന് പുലര്‍ച്ചെയാണ് ആലുവ എടയാറിലെ സ്വർണ്ണ ശുദ്ധീകരണ ശാലയിലേക്ക് കൊണ്ടു വന്ന ആറ് കോടി രൂപ വിലമതിക്കുന്ന 21 കിലോ സ്വർണ്ണം വാഹനം ആക്രമിച്ച് കൊള്ളയടിച്ചത്.