കാസര്‍കോട്:
ലോക്സഭയിലേക്കുള്ള തിരഞ്ഞെടുപ്പിൽ ഇരുപത് സീറ്റും യു.ഡി.എഫിന് കിട്ടുന്ന രാഷ്ട്രീയ കാലാവസ്ഥയാണ് ഇത്തവണയെന്ന് കാസര്‍കോട്ടെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി രാജ്മോഹന്‍ ഉണ്ണിത്താന് പറഞ്ഞു. യു.ഡി.എഫ്. 1977 ലെ തെരഞ്ഞെടുപ്പ് ഫലം ആവര്‍ത്തിക്കും. കിട്ടുമെങ്കിൽത്തന്നെ രണ്ടു സീറ്റിൽ മാത്രമാണ് ഇടതുപക്ഷത്തിനു സാദ്ധ്യതയുള്ളതെന്നും, അത് ഏതൊക്കെയാണെന്നു താൻ പറയില്ലെന്നും അദ്ദേഹം പറഞ്ഞു. കാസര്‍കോട്ട് വിജയം ഉറപ്പാണെന്നും രാജ്മോഹന്‍ ഉണ്ണിത്താന് ആവര്‍ത്തിച്ചു.