തിരുവനന്തപുരം:
ലോക്സഭ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിന്റെ ഭാഗമായി ആദ്യ നടപടികള്‍ ആരംഭിച്ചു. വോട്ടിംഗ് മെഷീനുകള്‍ സൂക്ഷിച്ചിരിക്കുന്ന സ്ട്രോംഗ് റൂമുകള്‍ തുറന്നു. സുരക്ഷാ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് സ്ട്രോംഗ് റൂമുകള്‍ തുറന്നത്. തുടര്‍ന്ന് വന്‍ സുരക്ഷാ അകമ്പടിയോടെ വോട്ടിംഗ് മെഷീനുകള്‍ വോട്ടെണ്ണല്‍ കേന്ദ്രത്തിലേക്ക് മാറ്റുകയാണ് അടുത്ത നടപടി. അക്രമ സാദ്ധ്യതകള്‍ കണക്കിലെടുത്ത് കേന്ദ്രസേനയുടെയും, പോലീസിന്റെയും നേതൃത്വത്തില്‍ വന്‍ സുരക്ഷ ഒരുക്കിയിട്ടുണ്ട്.