ന്യൂഡൽഹി:
കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എഴുതിത്തള്ളിയത് ഒരുലക്ഷം കോടി രൂപയുടെ കടം.
മാര്‍ച്ച് 31ന് അവസാനിച്ച സാമ്പത്തികവര്‍ഷം 61,663 കോടിയും കഴിഞ്ഞ സാമ്പത്തികവര്‍ഷം 40,809 കോടിയും എഴുതിത്തള്ളി.
മൂന്നു വര്‍ഷത്തിനിടെ 57,646 കോടിയുടെ കടം എഴുതിത്തള്ളിയിരുന്നു. എസ്.ബി.ഐയ്ക്ക് 2.02 ലക്ഷം കോടിയുടെ കിട്ടാക്കടമുണ്ടെന്ന് കേന്ദ്ര ധനമന്ത്രാലയം കഴിഞ്ഞവര്‍ഷം ലോക്‌സഭയെ അറിയിച്ചിരുന്നു.