Fri. Nov 22nd, 2024
തിരുവനന്തപുരം:

സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസരംഗത്ത് സമഗ്രപരിഷ്‌കരണത്തിനൊരുങ്ങി സര്‍ക്കാര്‍. വരുന്ന അധ്യയന വര്‍ഷം മുതല്‍ പൊതുവിദ്യാഭ്യാസ മേഖലയെ ഒറ്റക്കുടക്കീഴില്‍ കൊണ്ടുവരുന്നതിന്റെ ഭാഗമായാണ് പരിഷ്‌കരണം. ഇതോടെ ഡി.പി.ഐയും ഹയര്‍ സെക്കന്‍ഡറി ഡയറക്ടറുമില്ലാതെയാവും.

പ്രീ പ്രൈമറി മുതല്‍ പ്ലസ് ടു വരെയുള്ള പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ചുമതല ജനറല്‍ എജ്യൂക്കേഷന്‍ ഡയറക്ടര്‍ക്ക് (ഡി.ജി.എ.) ആയിരിക്കും. വിദ്യാഭ്യാസ മന്ത്രി, വിദ്യാഭ്യാസ സെക്രട്ടറി, പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ എന്നിവര്‍ ചേര്‍ന്ന് പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കും.

ഡോക്ടര്‍ എം.എ. ഖാദര്‍ കമ്മിറ്റിയുടെ ശുപാര്‍ശ പ്രകാരമാണ് വിദ്യാഭ്യാസ മേഖലയിലെ ഏകീകരണം നടപ്പിലാക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *