Sun. Dec 22nd, 2024

കൊടൈക്കനാൽ :

മണിപ്പൂരിൽ ഏർപ്പെടുത്തിയിരുന്ന അ​ഫ്‌​സ്പ നി​യ​മ​ത്തി​നെ​തി​രെ (Armed Forces Special Powers Act) 16 വ​ർ​ഷം നി​രാ​ഹാ​ര സ​മ​രം ന​ട​ത്തി ശ്ര​ദ്ധേ​യ​യായ ഉരുക്കു വ​നി​ത​ ഇ​റോം ശ​ർ​മി​ളയുടെ ഇരട്ട പെൺകുഞ്ഞുങ്ങളുടെ ചിത്രം വൈറൽ ആകുന്നു. മാ​തൃ​ദി​ന​മാ​യ മെ​യ് ഒ​മ്പ​തി​ന് ത​ന്‍റെ 46–ാം വ​യ​സി​ലാ​ണ് ഇ​റോം അ​മ്മ​യാ​യ​ത്.  നിക്സ് സഖി, ഓട്ടം താര (Nix Shakhi, Autumn Tara) എന്നിങ്ങനെയാണ് കുഞ്ഞുങ്ങളുടെ പേരുകൾ.

കുഞ്ഞുങ്ങളുടെ ചി​ത്രം പുറത്തു വിട്ട ക്ലൗ​ഡ് ന​യ​ന്‍ ആ​ശു​പ​ത്രി അധികൃതർ ഇ​റോ​മും കുഞ്ഞുങ്ങളും ആ​രോ​ഗ്യ​ത്തോ​ടെ ഇ​രി​ക്കു​ന്ന​താ​യി അ​റി​യി​ച്ചു.

2017–ലാ​ണ് ബ്രി​ട്ടീ​ഷ് പൗ​ര​നാ​യ ഡെ​സ്മ​ണ്ട് കു​ടീ​ഞ്ഞോ​യു​മാ​യി ഇ​റോം വി​വാ​ഹി​ത​യാ​കു​ന്ന​ത്. അ​തി​നു​ശേ​ഷം ഇ​റോം കൊ​ടൈ​ക്ക​നാ​ലി​ൽ സ്ഥി​ര​ താ​മ​സ​മാ​ക്കി​യി​രി​ക്കു​ക​യാ​ണ്.

Leave a Reply

Your email address will not be published. Required fields are marked *