Sun. Dec 22nd, 2024

അന്താരാഷ്ട്ര ക്രിക്കറ്റ് കൌൺസിൽ അവരുടെ റഫറിമാരുടെ അന്താരാഷ്ട്ര പാനലിലേക്ക് ഇന്ത്യക്കാരിയായ ജി.എസ് ലക്ഷ്മിയെ തിരഞ്ഞെടുത്തു. ആ പാനലിൽ അംഗമാകുന്ന ആദ്യത്തെ വനിതയാണ് ലക്ഷ്മി.

അന്താരാഷ്ട്ര മത്സരങ്ങൾക്ക് റഫറിയായി 51കാരിയായ ജി.എസ്. ലക്ഷ്മിയെ നിയോഗിച്ചതായി അന്താരാഷ്ട്ര ക്രിക്കറ്റ് കൌൺസിൽ പുറത്തിറക്കിയ ഒരു കുറിപ്പിൽ പറയുന്നു.

ഈ മാസം തന്നെ പുരുഷന്മാരുടെ അന്താരാഷ്ട്ര ഏകദിനത്തിൽ അമ്പയറായിട്ട്, ക്ലെയർ പോളോസാക്കിനെ നിയമിച്ചിരുന്നു. അവരും ആ പദവി വഹിക്കുന്ന ആദ്യത്തെ വനിതയാണ്.

2008- 2009 ലെ ദേശീയ വനിതാ ക്രിക്കറ്റ് മത്സരത്തിൽ റഫറിയായിട്ടാണ് ലക്ഷ്മിയെ ആദ്യം നിയമിക്കപ്പെടുന്നത്. മൂന്നു വനിത ഏകദിനത്തിലും, മൂന്ന് വനിത ട്വന്റി ട്വന്റിയിലും അവർ റഫറി ആയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *