Sun. Dec 22nd, 2024
കൊച്ചി:

വരാപ്പുഴ കസ്റ്റഡിമരണക്കേസിൽ ഏഴു പോലീസുകാരെ പ്രോസിക്യൂട്ടു ചെയ്യാൻ സർക്കാർ അനുമതി നൽകി. സി.ഐ. ക്രിസ്പിൻ സാം, എസ്.ഐ. ദീപക് എന്നിവരുൾപ്പെടെയുള്ളവരെ പ്രോസിക്യൂട്ടു ചെയ്യാനാണ് സർക്കാർ അനുമതി നൽകിയിരിക്കുന്നത്. ഉത്തരവ് ചൊവ്വാഴ്ച പുറത്തിറങ്ങും. അതു ലഭിച്ച ഉടൻ കുറ്റപത്രം സമർപ്പിക്കുമെന്നു ക്രൈംബ്രാഞ്ച് പറഞ്ഞു.

അയൽക്കാരുമായി വഴക്കുണ്ടാക്കിയെന്ന ആരോപണത്തിലാണ് ശ്രീജിത്തിനെ ടാസ്ക് ഫോഴ്സ് കസ്റ്റഡിയിലെടുക്കുന്നത്. പോലീസ് കസ്റ്റഡിയിൽ, മർദ്ദനമേറ്റാണ് ശ്രീജിത്ത് മരിക്കുന്നത്.

കേസ് സി.ബി.ഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ശ്രീജിത്തിന്റെ ഭാര്യ നൽകിയ ഹർജി മുൻപ് ഹൈക്കോടതി തള്ളിയിരുന്നു. പോലീസ് അന്വേഷണം തുടരാനാണ് അന്നു ഹൈക്കോടതി ഉത്തരവിട്ടത്.

Leave a Reply

Your email address will not be published. Required fields are marked *