Sun. Dec 22nd, 2024
ബുർക്കിന ഫാസോ:

ബുർക്കിന ഫാസോയിൽ, ഒരു കൃസ്ത്യൻ പള്ളിയിൽ ഞായറാഴ്ച ഉണ്ടായ വെടിവെപ്പിനെത്തുടർന്ന് ആറുപേർ മരിച്ചു. കത്തോലിക്ക പള്ളിയിൽ ഉണ്ടായ വെടിവെപ്പിൽ മരിച്ചവരിൽ പുരോഹിതനും ഉൾപ്പെടുന്നു.
രാവിലെ 9 മണിക്ക് ഡാബ്ലോ ടൌണിലെ പള്ളിപരിസരത്തായിരുന്നു സംഭവം. 20 ആളുകൾ വന്ന് ആളുകൾക്കു നേരെ വെടിയുതിർക്കുകയായിരുന്നു.

തീവ്രവാദി ഗ്രൂപ്പുകൾ, ജനങ്ങൾക്കിടയിൽ വേർതിരിവ് ഉണ്ടാക്കാനായി മതസംവിധാനങ്ങളെ ആക്രമിക്കുകയാണെന്ന് സർക്കാർ പുറപ്പെടുവിച്ച ഒരു പ്രസ്താവനയിൽ പറയുന്നു. എന്നാൽ, ഇതുവരെ ആരും ഈ സംഭവത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ല. രണ്ടു ദിവസം മുമ്പ് 5 അദ്ധ്യാപകർ, അജ്ഞാതർ നടത്തിയ വെടിവെപ്പിൽ കൊല്ലപ്പെട്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *