തൃശൂർ :
തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ തൃശൂർ പൂരവിളംബരത്തിന് എഴുന്നള്ളിക്കും. മെഡിക്കൽ റിപ്പോർട്ട് പരിഗണിച്ച് തൃശൂർ കളക്ടർ ടി.വി.അനുപമയുടെതാണു തീരുമാനം. ഉപാധികളോടെയാണ് രാമചന്ദ്രനെ എഴുന്നള്ളിപ്പിനെത്തിക്കുക. ആനയുടെ സമീപത്തു നിൽക്കാൻ പൊതുജനങ്ങളെ അനുവദിക്കില്ല. നാല് പാപ്പാൻമാർ അകമ്പടി വേണം. 10 മീറ്റർ ചുറ്റളവിൽ ബാരിക്കേഡ് വേണമെന്നും ജില്ലാ കലക്ടർ നിർദേശിച്ചിട്ടുണ്ട്.
തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ ആരോഗ്യവാനെന്നു ഡോക്ടർമാരുടെ സംഘം രാവിലെ പരിശോധിച്ചു റിപ്പോർട്ടു നൽകിയിരുന്നു. മൂന്ന് ഡോക്ടർമാരാണ് ആനയെ പരിശോധിച്ചത്.ആനയ്ക്കു മദപ്പാടില്ല. ശരീരത്തിൽ മുറിവുകളുമില്ലെന്നും ഡോക്ടർമാർ പരിശോധിച്ച് ഉറപ്പുവരുത്തി. 9.30 മുതൽ 10.30 വരെ എഴുന്നള്ളിക്കാനുള്ള അനുമതിയാണ് നൽകിയിരിക്കുന്നത്