സൗദി:
പ്രവാസികള്‍ക്ക് പുതിയ ഇഖാമ (താമസ രേഖ)യുമായി സൗദി അറേബ്യ. ഉയര്‍ന്ന ശ്രേണിയിലുള്ള പുതിയ ഇഖാമ അനുവദിക്കാനുള്ള മന്ത്രാലയത്തിന്റെ തീരുമാനത്തിന് ശൂറ കൗണ്‍സില്‍ അംഗീകാരം നല്കി. ഒട്ടേറെ ആനുകൂല്യങ്ങള്‍ നല്കുന്ന പുതിയ ഇഖാമ രണ്ടു തരത്തിലാകും നല്‍കുക. താത്കാലികമായി നല്കുന്ന ഇഖാമയും, ഇഷ്ടാനുസരണം ദീര്‍ഘിപ്പിക്കാവുന്ന ഇഖാമയും വിദേശികള്‍ക്ക് നല്‍കാനാണ് മന്ത്രാലയം ഒരുങ്ങുന്നത്. സൗദി സമ്പദ്ഘടനയെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പുതിയ ഇഖാമ അനുവദിക്കുന്നത്. പ്രവാസികള്‍ക്ക് ഒട്ടേറെ ആനുകൂല്യങ്ങളാണ് ഇഷ്ടാനുസരണം ദീര്‍ഘിപ്പിക്കാവുന്ന ഇഖാമ പ്രധാനം ചെയ്യുന്ന്ത്.