Sun. Jun 29th, 2025
തൃശൂര്‍:

തൃശൂര്‍ പൂരത്തിന് ആനകളെ എഴുന്നള്ളിപ്പിക്കുന്ന വിഷയത്തില്‍ കര്‍ശന നിലപാടുമായി ജില്ലാ കളക്ടര്‍ ടി.വി. അനുപമ. ശബ്ദം കേട്ടാല്‍ വിരണ്ടോടുന്ന ആനകളെ പൂരത്തിന് പങ്കെടുപ്പിക്കാന്‍ പാടില്ല. ഇത്തരം ആനകള്‍ പൂരദിവസം നഗരത്തില്‍ കാണാനും പാടില്ല. മെയ് 12 മുതല്‍ 14 വരെയാണ് അപകടകാരികളായ ആനകള്‍ക്ക് നഗരത്തിൽ പ്രവേശിക്കുന്നതിനു വിലക്ക് ഏർപ്പെടുത്തിയത്.

തെച്ചിക്കോട്ട് രാമചന്ദ്രന്റെ വിലക്ക് നീക്കിയിട്ടില്ലെന്നും കളക്ടർ അറിയിച്ചു. നാളത്തെ കോടതി വിധിയ്ക്കനുസരിച്ച് വിലക്കിന്റെ കാര്യം തീരുമാനിക്കും. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് ഉത്സവങ്ങള്‍ക്ക് പങ്കെടുക്കാന്‍ വിലക്കേര്‍പ്പെടുത്തിയതില്‍ പ്രതിഷേധം ശക്തമാകുന്നതിനിടെ കര്‍ശന നിലപാടുകളില്‍ ഉറച്ചു നില്‍ക്കുകയാണ് തൃശൂര്‍ കളക്ടര്‍ ടി.വി. അനുപമ.

Leave a Reply

Your email address will not be published. Required fields are marked *