ലണ്ടൻ:
പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്ന് തട്ടിപ്പുനടത്തി രാജ്യം വിട്ട നീരവ് മോദിയ്ക്ക് മൂന്നാം തവണയും ജാമ്യം നിഷേധിക്കപ്പെട്ടു. യു.കെയിലെ വെസ്റ്റ്മിൻസ്റ്റർ മജിസ്റ്റ്രേറ്റ് കോടതിയാണ് ബുധനാഴ്ച, മോദിയ്ക്കു ജാമ്യം നിഷേധിച്ചത്.
മാർച്ച് 19 നാണ് മോദി അറസ്റ്റിലാവുന്നത്. അതിനുശേഷം സൌത്ത് വെസ്റ്റ് ലണ്ടനിലെ വാൻഡ്‌സ്‌വർത്ത് ജയിലിൽ കഴിയുകയായിരുന്നു.
മെയ് 30 നു കേസിന്റെ വാദത്തിനായി നീരവ് മോദി കോടതിയിൽ നേരിട്ടു ഹാജരാവും.
നീരവ് മോദിയ്ക്കു ജാമ്യം കിട്ടിയാൽ തെളിവു നശിപ്പിക്കുമെന്ന് ഇന്ത്യയുടെ ഭാഗത്തുനിന്നു വാദിക്കുന്ന ക്രൌൺ പ്രോസിക്യൂഷൻ സർവീസ് ആരോപിച്ചു. ചൈനയിലെ തന്റെ ഓഫീസിലെ രേഖകൾ നശിപ്പിച്ചുവെന്നും ക്രൌൺ പ്രോസിക്യൂഷൻ സർവീസ് കോടതിയെ അറിയിച്ചു.