Sun. Dec 22nd, 2024
തൃശൂർ :

“ഏകചത്രാധിപതി” എന്ന് വിളിപ്പേരുള്ള കേരളത്തിലെ ഏറ്റവും തലയെടുപ്പുള്ള ആനയായ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് വിലക്കേര്‍പ്പെടുത്തിയതില്‍ പ്രതിഷേധിച്ച് ആനയുടെ ആരാധകരോടൊപ്പം മറ്റു ആനകളുടെ ഉടമകളും ഇടയുന്നു. തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ തൃശൂര്‍ പൂരത്തിന് ഇല്ലെങ്കിൽ തങ്ങളുടെ ആനകളെ വിട്ടുനല്‍കില്ലെന്നാണ് ആനയുടമകളുടെ നിലപാട്.

വനം വകുപ്പാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് വിലക്കേര്‍പ്പെടുത്തിയത്. ആനയെ എഴുന്നള്ളിക്കാന്‍ കഴിയില്ലെന്നാണ് വനം വകുപ്പിന്റെ നിലപാട്. ആനയുടെ പ്രായാധിക്യവും 13 പേര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടതും കണക്കിലെടുത്താണ് വനം വകുപ്പ് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ഈ വിഷയത്തിൽ ഇടപെട്ട തൃശൂരിൽ നിന്നുള്ള മന്ത്രി വി.എസ് സുനിൽ കുമാർ പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങളുമായി ചർച്ച നടത്തിയിരുന്നു. മന്ത്രിതല ചർച്ചയിൽ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ പേരിലുള്ള വിലക്ക് നീക്കാൻ സംസ്ഥാന സർക്കാർ ആവുന്നതെല്ലാം ചെയ്യുമെന്ന് മന്ത്രി ഉറപ്പു കൊടുത്തിരുന്നു. എന്നാൽ കൊലയാളിയായ ഈ ആനയെ എഴുന്നുള്ളിക്കാനാകില്ലെന്നു വനം മന്ത്രി കെ.രാജു ഫേസ്‌ബുക്ക് പോസ്റ്റ് ഇട്ടതോടെ മന്ത്രി സുനിൽ കുമാർ നൽകിയ ഉറപ്പു അട്ടിമറിക്കപ്പെട്ടു എന്നാണു ആന ഉടമകൾ പറയുന്നത്. ഉത്സവങ്ങളെ ഇല്ലാതാക്കാനാണ് സർക്കാർ ഇതിലൂടെ ശ്രമിക്കുന്നതെന്നും അവർ ആരോപിച്ചു.

തൃശൂർക്കാരൻ ആയതിനാൽ ഈ വി​ഷ​യ​ത്തി​ൽ മന്ത്രി സു​നി​ൽ​കു​മാ​ർ മൃ​ദു​സ​മീ​പ​നം തു​ട​രു​ക​യാ​ണ്. ആ​ന​യെ എ​ഴു​ന്ന​ള്ളി​ക്കാ​നാ​കി​ല്ലെ​ന്ന വ​നം​മ​ന്ത്രി​യു​ടെ ക​ർ​ക്ക​ശ നി​ല​പാ​ടി​നോ​ട് സു​നി​ൽ​കു​മാ​ർ പ്ര​തി​ക​രി​ക്കു​ക​യോ ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ക്കു​ക​യോ ചെ​യ്തി​ട്ടി​ല്ല. സി.പി.ഐയുടെ ര​ണ്ട് മ​ന്ത്രി​മാ​ർ ഈ ​വി​ഷ​യ​ത്തി​ൽ പ്ര​ത്യ​ക്ഷ​മാ​യും പ​രോ​ക്ഷ​മാ​യും സ്വീ​ക​രി​ച്ച വ്യ​ത്യ​സ്ത നി​ല​പാ​ടു​ക​ൾ ഇപ്പോൾ സർക്കാരിനും തലവേദന ആകുകയാണ്.

എന്നാൽ തെ​ച്ചി​ക്കോ​ട്ടു​കാ​വ് രാ​മ​ച​ന്ദ്ര​നെ എ​ഴു​ന്ന​ള്ളി​പ്പു​ക​ളി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​ൽ നി​ന്ന് വി​ല​ക്കി​യി​ട്ടി​ല്ലെ​ന്ന് വ​നം മ​ന്ത്രി കെ.​രാ​ജു അറിയിച്ചു . രാ​മ​നെ​യെ​ന്ന​ല്ല ഒ​രാ​ന​യേ​യും വി​ല​ക്കി​യി​ട്ടി​ല്ലെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി. എ​ന്നാ​ൽ, ആ​ന​യ്ക്ക് ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ൾ ഉ​ണ്ട്. അ​ത് ചൂ​ണ്ടി​ക്കാ​ട്ടേ​ണ്ട ചു​മ​ത​ല വൈ​ൽ​ഡ്‌​ലൈ​ഫ് വാ​ർ​ഡ​നും വ​നം വ​കു​പ്പി​നു​മു​ണ്ട്. ആ ​ഉ​ത്ത​ര​വാ​ദി​ത്ത​മാ​ണ് വ​കു​പ്പും ഉ​ദ്യോ​ഗ​സ്ഥ​രും കാ​ണി​ച്ചതെന്നു മ​ന്ത്രി വ്യക്തമാക്കി. തെ​ച്ചി​ക്കോ​ട്ടു​കാ​വ് രാ​മ​ച​ന്ദ്ര​നെ തൃ​ശൂ​ർ പൂ​ര​ത്തി​ന് എ​ഴു​ന്ന​ള്ളി​ക്കു​ന്ന​ത് അ​ഭി​കാ​മ്യ​മ​ല്ലെ​ന്നാ​ണ് വൈ​ൽ​ഡ്‌​ലൈ​ഫ് വാ​ർ​ഡ​ൻ ന​ൽ​കി​യ റി​പ്പോ​ർ​ട്ടി​ൽ പ​റ​ഞ്ഞി​ട്ടു​ള്ള​ത്. അ​ല്ലാ​തെ അ​ത് ആ​ന​യെ നി​രോ​ധി​ക്ക​ൽ അല്ലെന്നു മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.

ധനലക്ഷ്മി ബാങ്ക് മാനേജരായിരുന്ന എ. എൻ. രാമചന്ദ്ര അയ്യർ ഈ ആനയെ ബിഹാറിലെ ആനച്ചന്തയിൽ നിന്ന് വാങ്ങി കേരളത്തിലേക്ക് എത്തിക്കുമ്പോൾ പേര് മോട്ടിപ്രസാദ് എന്നായിരുന്നു. 1984ൽ തെച്ചിക്കോട്ടുകാവ് ദേവസ്വം ഈ ആനയെ വാങ്ങി നടക്കിരുത്തിയപ്പോൾ ഇട്ട പേരാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ.
കേരളത്തിൽ ഇന്ന് ജീവിച്ചിരിപ്പുള്ളതിൽ ഏറ്റവും ഉയരമുള്ള ആനയാണ് 50 വയസ്സ് പ്രായമുള്ള തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍. വലിയൊരു ആരാധക വൃന്ദവും, ഫാൻസ്‌ പേജുകളും ഈ ആനക്കുണ്ട്.

1986ൽ അന്നത്തെ പാപ്പാൻ വാഹനമിടിച്ച് മരണപ്പെട്ടതിനെത്തുടർന്ന് എത്തിയ പാപ്പാന്‍റെ മർദ്ദനത്തിൽ ആനയുടെ വലതുകണ്ണിന്‍റെ കാഴ്ച പൂർണ്ണമായും നഷ്ടപ്പെട്ടു. കാലക്രമേണ ഇടതുകണ്ണിന്‍റെ കാഴ്ച ശക്തിയും ഭാഗികമായി നഷ്ടപ്പെട്ടു. അതിനു ശേഷമായിരുന്നു തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ അക്രമ സ്വഭാവം കാണിക്കാൻ തുടങ്ങിയത്. ഇതുവരെ ഈ ആന 13 പേരുടെ ജീവനെടുത്തിട്ടുണ്ട്. ആറ് പാപ്പാൻമാര്‍ക്കും, നാല് സ്ത്രീകള്‍ക്കും, രണ്ട് പുരുഷന്‍മാര്‍ക്കും, ഒരു വിദ്യാർത്ഥിക്കുമാണ് രാമചന്ദ്രന്‍ കാരണം ജീവന്‍ നഷ്ടമായത്.

ഫെബ്രുവരി മാസം എട്ടാം തിയതിയായിരുന്നു അവസാനമായ രാമചന്ദ്രന്‍ ഇടഞ്ഞത്. പിന്നില്‍ നിന്ന് പടക്കം പൊട്ടിക്കുന്ന ശബ്ദം കേട്ടായിരുന്നു രാമചന്ദ്രന്‍ കലിതുള്ളിയത്. ഓടുന്നതിനിടെ സമീപത്ത് നില്‍ക്കുകയായിരുന്ന കണ്ണൂർ സ്വദേശി ബാബു, കോഴിക്കോട് നരിക്കുനി സ്വദേശി ഗംഗാധരൻ എന്നിവര്‍ക്കാണ് ജീവന്‍ നഷ്ടമായത്. ഈ സംഭവത്തെ തുടര്‍ന്നായിരുന്നു വനംവകുപ്പ് തെച്ചിക്കോട്ട്കാവ് രാമചന്ദ്രനെ 15 ദിവസത്തേക്ക് എഴുന്നള്ളിപ്പില്‍ നിന്ന് വിലക്കിയത്.ചെറിയ ശബ്ദം പോലും കേട്ടാല്‍ വിരളുന്ന അവസ്ഥയുണ്ടെന്ന് കണ്ടെത്തിയതോടെയാണ് ഫെബ്രുവരി മാസത്തില്‍ തെച്ചിക്കോട്ട് കാവ് രാമചന്ദ്രന് വിലക്കേര്‍പ്പെടുത്തിയത്.

2011 മുതൽ തൃശൂർ പൂരത്തിന് തെക്കേ ഗോപുര വാതിൽ തള്ളിത്തുറക്കുന്ന ആചാര പ്രധാനമായ ചടങ്ങിന് നിയോഗിക്കുന്നത് തെച്ചിക്കോട്ട് രാമചന്ദ്രനെയാണ്. ഇക്കുറിയും പൂരത്തിന് രാമചന്ദ്രന്‍ വേണമെന്നും അനുമതി നല്‍കണമെന്നും ആവശ്യപ്പെട്ട് നിവേദനങ്ങളുമായി ആനപ്രേമികളുടെ സംഘടനകള്‍ സർക്കാരിൽ സമ്മർദ്ദം ചെലുത്തിയിരുന്നു. തൃശ്ശൂരിൽ തിരഞ്ഞെടുപ്പിൽ പോലും ഇതൊരു വിഷയമായി രാഷ്ട്രീയ പാർട്ടികൾ പ്രചാരണത്തിന് ഉപയോഗിച്ചിരുന്നു.

എന്നാല്‍ തൃശൂര്‍ കളക്ടര്‍ ടി. വി അനുപമയുടെ അധ്യക്ഷതയില്‍ ഇന്ന് ചേര്‍ന്ന നാട്ടാന നിരീക്ഷണസമിതിയോ​ഗം രാമചന്ദ്രന്റെ വിലക്ക് തുടരാന്‍ തീരുമാനിക്കുകയായിരുന്നു. വിലക്ക് പിന്‍വലിക്കാനുള്ള സാഹചര്യം നിലവില്‍ ഇല്ലെന്നും രാമചന്ദ്രന് എഴുന്നള്ളിപ്പിനുള്ള അനുമതി നല്‍കാനാവില്ലെന്നും ടിവി അനുപമ നിലപാടെടുത്തു. രാമചന്ദ്രന്‍ എപ്പോള്‍ വേണമെങ്കിലും ഇടയാനുള്ള സാഹചര്യമുണ്ടെന്നും കളക്ടര്‍ വ്യക്തമാക്കി. ഇതോടെ ആനപ്രേമികളും, ആന ഉടമകളുടെ സംഘടനാ നേതാക്കളും പ്രതിഷേധം ആരംഭിക്കുകയായിരുന്നു. ആ പ്രതിഷേധമാണ് ഇപ്പോൾ മറ്റു ആനകളെയും തൃശൂർ പൂരത്തിന് ഇറക്കില്ലെന്നു ആന ഉടമകൾ നിലപാട് എടുക്കാനുള്ള സാഹചര്യത്തിൽ എത്തിയിരിക്കുന്നത്.

ഇതിനിടയിൽ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ പേരിൽ ബി.ജെ.പി യും രാഷ്ട്രീയ മുതലെടുപ്പിനിറങ്ങിയിട്ടുണ്ട്. ആനയുടെ വിലക്ക് നീക്കണമെന്നാണ് ബി.ജെ.പി ആവശ്യപ്പെടുന്നത്. തെച്ചിക്കോട്ടുകാവ് ദേവസ്വം നിലനില്‍ക്കുന്ന പ്രദേശം സി.പി.എമ്മിന്റെ സ്വാധീനമേഖലയാണ്. ഇവിടുത്തെ വൈകാരിക പ്രശ്‌നം ഏറ്റെടുത്ത് പാര്‍ട്ടിക്ക് നേട്ടമാക്കാമെന്നാണ് ബി.ജെ.പിയുടെ കണക്കുകൂട്ടല്‍.

Leave a Reply

Your email address will not be published. Required fields are marked *