തൃശ്ശൂർ:
പൂരങ്ങളുടെ പൂരമായ തൃശ്ശൂർ പൂരത്തിന് ഇന്നു കൊടിയേറ്റം. ആദ്യം തിരുവമ്പാടി ക്ഷേത്രത്തിലും തൊട്ടു പുറകെ പാറമേക്കാവ് ക്ഷേത്രത്തിലും കൊടിയേറ്റം നടക്കും. ഈ മാസം പതിമൂന്നിനാണ് തൃശൂര്‍ പൂരം.
രാവിലെ 11.30നും 12 നും ഇടയിലാണ് തിരുവമ്പാടിയില്‍ കൊടിയേറ്റം. ക്ഷേത്രം തന്ത്രി പുലിയന്നൂര്‍ ശങ്കരനാരായണന്‍ നമ്പൂതിരിപ്പാടിന്റെ മുഖ്യ കാര്‍മികത്വത്തിലായിരിക്കും ചടങ്ങുകള്‍. പെരുവനം കുട്ടന്‍ മാരാരുടെ മേളവും ആന എഴുന്നള്ളിപ്പും വെടിക്കെട്ടും കൊടിയേറ്റത്തിന്റെ ഭാഗമായി നടക്കും.
ഇത്തവണ പൂരത്തിന് കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. പൂരം കാണാനെത്തുന്നവര്‍ ക്യാരിബാഗ് ഒഴിവാക്കണമെന്ന് നിർദ്ദേശിച്ചിട്ടുണ്ട്. വെടിക്കെട്ട് നടക്കുന്ന സ്ഥലത്തേക്ക് പ്രവേശിക്കേണ്ടവര്‍ക്ക് പ്രത്യേക പാസ്സ് ജില്ലാ ഭരണകൂടം ഏര്‍പ്പാടാക്കിയിട്ടുണ്ട്. ഇവര്‍ക്ക് യൂണിഫോമുമുണ്ട്. തിരക്ക് വർദ്ധിക്കുന്ന സാഹചര്യത്തില്‍ നഗരത്തില്‍ പോലീസ് ഗതാഗത ക്രമീകരണം ഏര്‍പ്പെടുത്തി തുടങ്ങി.