Wed. Jan 22nd, 2025

ന്യൂയോർക്ക് :

ഇന്ത്യൻ നൃത്ത സംഘം “ദി കിങ്സിന്” അപൂർവ്വ നേട്ടം. പത്തു ലക്ഷം ഡോളർ സമ്മാന തുകയുള്ള അമേരിക്കൻ റിയാലിറ്റി ഷോ “വേൾഡ് ഓഫ് ഡാൻസ്’ സീസൺ 3 ഫൈനൽസിൽ മുംബൈയിൽ നിന്നുള്ള ഡാൻസ് ടീം “ദി കിങ്സിന്” വിജയം. 18 വയസ്സിനു മുകളിലുള്ളവരുടെ അപ്പർ ടീം വിഭാഗത്തിലാണ് “ദി കിങ്‌സ്” ജേതാക്കളായത്.

2008 ഇൽ ആയിരുന്നു ‘ഹിപ് ഹോപ്’ ഡാൻസിലൂടെ പ്രശസ്തരായ “ദി കിങ്‌സ്” മുംബെയിൽ തുടക്കം കുറിച്ചത്. 2015 ലെ ‘ലോക ഹിപ് ഹോപ് ഡാൻസ്’ മത്സരത്തിൽ “ദി കിങ്സിന്” മൂന്നാം സ്ഥാനം ലഭിച്ചിരുന്നു. 17 നും 27 നും ഇടയിൽ പ്രായമുള്ള 14 പേരാണ് “ദി കിങ്‌സ്” ഡാൻസ് ടീമിൽ ഉള്ളത്

അമേരിക്കൻ നടിയും ഗായികയുമായ ജെന്നിഫർ ലോപ്പസ്, ഗായകൻ നീ-യോ, ഡാൻസർ ഡെറിക് എന്നിവരായിരുന്നു റിയാലിറ്റി ഷോയിലെ വിധി കർത്താക്കൾ. എൻ.ബി.സി ചാനലിൽ ആയിരുന്നു റിയാലിറ്റി ഷോ സംപ്രേക്ഷണം ചെയ്തിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *