Sun. Dec 22nd, 2024
ലണ്ടൻ:

എലിസബത്ത് രാജ്ഞിയുടെ പൌത്രനായ ഹാരിയ്ക്കും പത്നി മേഗനും ആൺകുട്ടി ജനിച്ചു. തിങ്കളാഴ്ച രാവിലെ 5.26നാണ് കുഞ്ഞുണ്ടായതെന്ന് ബക്കിംഗ്ഹാം കൊട്ടാരം പ്രസ്താവനയിൽ അറിയിച്ചു. എലിസബത്ത് രാജകുമാരിയുടെ കൊച്ചുമകനായ 34 കാരനായ ഹാരി രാജകുമാരൻ ഡയാന രാജകുമാരിയുടെയും ചാൾസ് രാജകുമാരന്‍റെയും രണ്ടാമത്തെ മകനാണ്. മുൻ നടിയും യു.എസ് വംശജയുമായ മേഗനുമായി കഴിഞ്ഞവർഷം മേയിലായിരുന്നു ഹാരിയുടെ വിവാഹം. പൗരത്വ നിയമങ്ങളനുസരിച്ച് ബ്രിട്ടീഷ്, അമേരിക്കൻ പൗരത്വം കുഞ്ഞിന് ലഭിക്കും.

രാജാവിന്‍റെ പദവിയിലേക്കുള്ള ഊഴത്തിൽ ഏഴാമനായിരിക്കും ഹാരിയുടെയും മേഗന്‍റെയും മകൻ. ഹാരി രാജകുമാരൻ തന്നെയാണ് ആൺകുഞ്ഞ് പിറന്ന സന്തോഷവിവരം പുറത്തു വിട്ടത്. ക്വീൻ എലിസബത്തിന്‍റെ പേരക്കുട്ടികളുടെ കുട്ടികളിൽ എട്ടാമത്തെയാളാകും ഇപ്പോൾ പിറന്ന കുഞ്ഞ്.

Leave a Reply

Your email address will not be published. Required fields are marked *