Mon. Dec 23rd, 2024

കോഴിക്കോട് :

എം.ഇ.എസ് പ്രസിഡന്റ് ഡോ. ഫസൽ ഗഫൂറിന് വധഭീഷണി. എം.ഇ.എസ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മുഖം മറച്ചുള്ള വസ്ത്രധാരണം നിരോധിച്ച് കൊണ്ടുള്ള സർക്കുലർ പിൻവലിച്ചില്ലങ്കിൽ വകവരുത്തും എന്നായിരുന്നു ഫോണിലൂടെയുള്ള ഭീഷണി. ഗൾഫിൽ നിന്നുമാണ് ഫോൺ സന്ദേശമെത്തിയത്. ഇന്നലെ രാത്രിയാണ് സംഭവം. ഇത് സംബന്ധിച്ച് ഫസൽ ഗഫൂർ കോഴിക്കോട് കമ്മീഷണര്‍ക്കും നടക്കാവ് പൊലീസിലും പരാതി നല്‍കിയിട്ടുണ്ട്.

അടുത്ത അധ്യയന വർഷം മുതൽ എം.ഇ.എസ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മുഖം മറച്ചുള്ള വസ്ത്രധാരണം നിരോധിച്ച് കൊണ്ട് കഴിഞ്ഞ ദിവസമാണ് സർക്കുലർ പുറത്തിറക്കിയത്.

സർക്കുലറിനെതിരെ ‘സമസ്ത’ ഉൾപ്പടെയുള്ള മുസ്ലിം സംഘടനകൾ രംഗത്തു വന്നിരുന്നു. അതോടൊപ്പം ഫസൽ ഗഫൂറിനെതിരെ സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ പ്രചരണങ്ങൾ നടന്നിരുന്നു. വിമർശനങ്ങൾ ഉയർന്നപ്പോഴും തന്റെ നിലപാടിൽ ഉറച്ചു നിൽക്കുകയാണ് ഫസൽ ഗഫൂർ ചെയ്തത്.

ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് സര്‍ക്കുലര്‍ പുറത്തിറക്കിയതെന്ന് ഫസല്‍ ഗഫൂര്‍ വ്യക്തമാക്കിയിരുന്നു. ആധുനിതകതയുടെ പേരിലാണെങ്കിലും മതാചാരങ്ങളുടെ പേരിലാണെങ്കിലും പൊതു സമൂഹത്തിന് സ്വീകാര്യമല്ലാത്ത വസ്ത്രധാരണം അംഗീകരിക്കാനാകില്ലെന്ന് സര്‍ക്കുലറില്‍ വിശദമാക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *