കോട്ടയം :
കെ.എം. മാണിയുടെ നിര്യാണത്തെത്തുടർന്ന് പാലാ നിയമസഭ മണ്ഡലത്തില്‍ വരുന്ന ഉപതിരഞ്ഞെടുപ്പിൽ ഇടതുമുന്നണി സ്ഥാനാർത്ഥിയായി മാണി സി. കാപ്പനെ പ്രഖ്യാപിച്ചു. ഇടതു മുന്നണിയിൽ ചർച്ച ചെയ്യാതെയാണ് കോട്ടയത്ത് ചേർന്ന എൻ.സി.പി. നേതൃത്വ യോഗം ഈ അപ്രതീക്ഷിത തീരുമാനം എടുത്തിട്ടുള്ളത്.
2006 മുതല്‍ കെ.എം മാണിക്കെതിരെ പാലാ മണ്ഡലത്തില്‍ മാണി സി. കാപ്പന്‍ രംഗത്തുണ്ടായിരുന്നു. 2006, 2011, 2016 വര്‍ഷങ്ങളില്‍ മാണി സി. കാപ്പന്‍, മാണിക്കെതിരെ മത്സരിച്ചു തോറ്റിരുന്നു.
1965 മുതൽ 13 തിരഞ്ഞെടുപ്പുകളിൽ പാലാ മണ്ഡലത്തെ പ്രതിനിധീകരിച്ചത് കെ.എം മാണിയായിരുന്നു. ഒരു തിരഞ്ഞെടുപ്പും തോൽക്കാതെ നീണ്ട 53 കൊല്ലം പാലായുടെ എം.എൽ.എ. ആയിരുന്നു കെ.എം മാണി.
മിക്കവാറും മാണിയുടെ മകൻ ജോസ്.കെ.മാണിയുടെ ഭാര്യ നിഷ ജോസ് ആയിരിക്കും കേരള കോൺഗ്രസ്സ് സ്ഥാനാർത്ഥിയായി ഉപതിരഞ്ഞെടുപ്പിൽ മത്സര രംഗത്തുണ്ടാകുക എന്നാണ് കേരള കോൺഗ്രസ്സ് (എം) വൃത്തങ്ങൾ നൽകുന്ന സൂചന.