ഒഡീഷ:
ഫോനി ചുഴലിക്കൊടുങ്കാറ്റ് ഒഡീഷ തീരത്തേക്ക് അടുക്കുകയാണ്. ഒഡീഷയില്‍നിന്നും 65 കിലോമീറ്റര്‍ അകലെവരെ എത്തിയതായി കാലാവസ്ഥ വിഭാഗം അറിയിച്ചു. ഒഡീഷ, ആന്ധ്ര തീരങ്ങളില്‍ പുലര്‍ച്ചെ മുതല്‍ കനത്ത മഴയാണ് പെയ്യുന്നത്. മണിക്കൂറില്‍ 200 കി.മീ. വരെ വേഗതയില്‍ ആഞ്ഞടിച്ചേക്കാവുന്ന ഫോനി ഒഡീഷയിലെ 11 ജില്ലകളില്‍ കനത്തനാശം വിതയ്ക്കുമെന്നാണ് മുന്നറിയിപ്പ്. പതിനായിരം ഗ്രാമങ്ങളും 52 പട്ടണങ്ങളും ഫോനിയുടെ പ്രഹരപരിധിയിലാണ്. 11.5 ലക്ഷം ജനങ്ങളെ സുരക്ഷിത സ്ഥലത്തേക്കു മാറ്റി. വ്യോമസേന, ദേശീയ ദുരന്തനിവാരണ സേന, നാവിക സേന തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ഒഴിപ്പിക്കല്‍ നടപടികള്‍ പുരോഗമിക്കുന്നത്. ദേശീയ ദുരന്തനിവാരണ സേനയുടെ 28 സംഘങ്ങളാണ് ഒഡീഷയിലെത്തിയിരിക്കുന്നത്.