Wed. Jan 22nd, 2025
സൂററ്റ്:

മാതൃകാപെരുമാറ്റ ചട്ടലംഘനം നടത്തിയതിന്റെ പേരിൽ, ഗുജറാത്ത് ബി.ജെ.പിയുടെ പ്രസിഡന്റ് ആയ ജീത്തുഭായ് വഘാനിയെ 72 മണിക്കൂർ നേരത്തേക്ക് തിരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നതിൽ നിന്നും തിരഞ്ഞെടുപ്പു കമ്മീഷൻ വിലക്കി. തിരഞ്ഞെടുപ്പു കമ്മീഷന്റെ ഉത്തരവ് അനുസരിച്ച് മെയ് 2 നു വൈകുന്നേരം നാലുമുതലാണ് വിലക്ക് പ്രാബല്യത്തിൽ വരുക.

സമാജ്‌വാദി പാർട്ടി നേതാവ് അസംഖാനെ, പെരുമാറ്റ ചട്ടലംഘനം കാരണം, ബുധനാഴ്ച രാവിലെ 6 മണിമുതൽ 48 മണിക്കൂർ നേരത്തേക്കും, പ്രചാരണം നടത്തുന്നതിൽ നിന്നും തിരഞ്ഞെടുപ്പു കമ്മീഷൻ വിലക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *