Thu. Dec 26th, 2024

കേരളത്തിലെ ക്രൈസ്തവ സഭകളുടെ നേതാക്കളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ചർച്ചകൾ നടത്തുകയാണ്. സഭാ തർക്കം പരിഹരിക്കാൻ ഓർത്തഡോക്സ് – യാക്കോബായ വിഭാഗങ്ങളുമായി മോദി ചർച്ച നടത്തി. മിസോറാം ഗവർണറും ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷനുമായ പി എസ് ശ്രീധരൻ പിള്ളയുടെ മുൻകൈയ്യിലാണ് ചർച്ച നടന്നത്.

കത്തോലിക്ക സഭാധ്യക്ഷന്മാരുമായി ജനുവരി രണ്ടാം വാരം ചർച്ച നടത്തുമെന്നാണ് പി എസ് ശ്രീധരൻ പിള്ള അറിയിച്ചത്. നരേന്ദ്ര മോദി അധികാരത്തില്‍ എത്തിയ ശേഷം ക്രൈസ്തവര്‍ നിരന്തരം ആക്രമിക്കപ്പെടുന്നു എന്ന ആശങ്കയെക്കുറിച്ചല്ല ഈ ചര്‍ച്ചകള്‍. മാവോയിസ്റ്റ് എന്ന് ആരോപിച്ച് ഫാദര്‍ സ്റ്റാന്‍ സ്വാമിയുടെ മോചനത്തെക്കുറിച്ചുമല്ല ചര്‍ച്ച.

ഡെൽഹിയിൽ ഒരു മാസത്തിലധികമായി സമരം ചെയ്യുന്ന കർഷകരുമായി ചർച്ചക്ക് സമയമില്ലാത്ത മോദി വി എസ് ശ്രീധരൻ പിള്ളയെ മധ്യസ്ഥനാക്കി നടത്തുന്ന ചർച്ചകളുടെ ലക്ഷ്യമെന്താണ്? DNA ചർച്ച ചെയ്യുന്നു.