Thu. Mar 28th, 2024

ഡൽഹിയിലെ കൊടും തണുപ്പിൽ 36 ദിവസമായി സമരം ചെയ്യുന്ന കർഷകർക്ക് കേരളത്തിൻ്റെ പിന്തുണ. കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്ന് കേരള നിയമസഭ ഒറ്റക്കെട്ടായി ആവശ്യപ്പെട്ടു. ഭരണ പ്രതിപക്ഷ പാർട്ടികൾ ഒരുമിച്ച് നിന്നാണ് പ്രമേയം പാസാക്കിയത്. കാർഷിക നിയമങ്ങൾ കോർപറേറ്റുകൾക്ക് വേണ്ടിയാണെന്ന് പ്രമേയം അവതരിപ്പിച്ച മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നിയമം കർഷക വിരുദ്ധമാണെന്നും പ്രമേയത്തില്‍ ചൂണ്ടിക്കാട്ടി.

പ്രതിപക്ഷത്തുള്ള യുഡിഎഫ് എംഎല്‍എമാര്‍ പ്രമേയത്തെ പിന്തുണച്ചു. ബിജെപിയുടെ ഏകാംഗമായ ഒ രാജഗോപാലും പ്രമേയത്തെ എതിർത്തില്ല. സഭക്കുള്ളിൽ പ്രമേയത്തിന്നെതിരെ വിമർശനങ്ങൾ ഉയർത്തിയെങ്കിലും വോട്ടെടുപ്പ് ആവശ്യപ്പെട്ടില്ല. നിയമങ്ങൾ പിൻവലിക്കണമെന്ന കേരളത്തിൻ്റെ പൊതു ആവശ്യത്തെ അംഗീകരിക്കുന്നുവെന്ന് സഭാ സമ്മേളനം അവസാനിച്ച ശേഷം നടത്തിയ വാർത്താ സമ്മേളനത്തിൽ ഒ രാജഗോപാൽ പറഞ്ഞു. പാര്‍ട്ടി നേതൃത്വത്തിന്‍റെ ഇടപെടലുകളെ തുടര്‍ന്ന് സ്പീക്കറെ പഴി ചാരി തലയൂരുകയായിരുന്നു.

പ്രമേയത്തെ ഒ രാജഗോപാൽ പിന്തുണച്ചത് കേന്ദ്ര സർക്കാരിനെയും ബിജെപി നേതൃത്വത്തെയും പ്രതിസന്ധിയിലാക്കും. DNA വിശകലനം ചെയ്യുന്നു.