Wed. Jan 22nd, 2025

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ യുഡിഎഫ് നേരിട്ട കനത്ത പരാജയത്തിന് പിന്നാലെ കേരളത്തിലെ കോണ്‍ഗ്രസില്‍ കലാപക്കൊടി ഉയര്‍ന്നിരിക്കുന്നു. തിരുവനന്തപുരത്ത് നേതാക്കള്‍ വോട്ട് കച്ചവടം നടത്തിയതായി ആരോപിച്ച് പോസ്റ്ററുകള്‍ പതിച്ചു. കോഴിക്കോട് കെ മുരളീധരനെ വിളിക്കൂ കോണ്‍ഗ്രസിനെ രക്ഷിക്കൂ എന്ന് ആഹ്വാനം ചെയ്യുന്ന പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടു.

നേതൃത്വത്തിനെതിരായ വിമര്‍ശനവുമായി കെ മുരളീധരനും കെ സുധാകരനും പി ജെ കുര്യനും രാജ്മോഹന്‍ ഉണ്ണിത്താനും എല്ലാം രംഗത്ത് വന്നു. മുല്ലപ്പള്ളി രാമചന്ദ്രനും രമേശ് ചെന്നിത്തലക്കും എം എം ഹസനും എതിരെ രൂക്ഷമായ വിമര്‍ശനമാണ് ഉയരുന്നത്. നേതൃമാറ്റം വേണമെന്ന ആവശ്യം ശക്തമായിരിക്കുന്നു. കോണ്‍ഗ്രസിന്‍റെ ബഹുജന അടിത്തറയും സംഘടന സംവിധാനവും തകരുകയാണെന്ന് നേതാക്കളും അണികളും ആശങ്കപ്പെടുന്നു. ഈ തകര്‍ച്ച ബിജെപിയുടെ വളര്‍ച്ചക്കാണ് സഹായകമാകുന്നതെന്ന് അവര്‍ പറയുന്നു. ദേശീയ തലത്തില്‍ തന്നെ പ്രതിസന്ധി നേരിടുന്ന കോണ്‍ഗ്രസിന്  പുനസംഘടനയിലൂടെ കേരളത്തില്‍ തിരിച്ചുവരാന്‍ കഴിയുമോ? DNA വിശകലനം ചെയ്യുന്നു.