കേരള നിയമസഭയുടെ ചരിത്രത്തില്‍ ആദ്യമായി നിയമസഭ സ്പീക്കര്‍ക്കെതിരെ ഗുരുതരമായ ആരോപണങ്ങള്‍ ഉയര്‍ന്നിരിക്കുന്നു. സ്വര്‍ണക്കടത്ത് കേസ് പ്രതികളുമായുള്ള ബന്ധം, നിയമസഭയിലെ നിര്‍മാണ പ്രവര്‍ത്തനങ്ങളിലും ഇ- നിയമസഭ പദ്ധതിയിലും സഭ ടിവി കണ്‍സല്‍ട്ടന്‍റ് നിയമനങ്ങളിലും അഴിമതികള്‍ തുടങ്ങിയ ആരോപണങ്ങളാണ് പി ശ്രീരാമകൃഷ്ണനെതിരെ ഉയര്‍ന്നിരിക്കുന്നത്.
മുഖ്യമന്ത്രിയുടെ ഓഫീസിന് നേരെയുണ്ടായ വിവാദങ്ങള്‍ക്ക് പിന്നാലെയാണ് സുപ്രധാന ഭരണഘടന പദവിയായ സ്പീക്കറും ആരോപണ വിധേയനായിരിക്കുന്നത്. ആരോപണങ്ങളെല്ലാം നിഷേധിച്ച സ്പീക്കര്‍ ഏത് തരത്തിലുള്ള അന്വേഷണത്തെയും സ്വാഗതം ചെയ്തിട്ടുണ്ട്.
രമേശ് ചെന്നിത്തലയും കെ സുരേന്ദ്രനും ഉന്നയിച്ച ആരോപണങ്ങളുടെ നിജസ്ഥിതി ഇനിയും വ്യക്തമാകേണ്ടതുണ്ട്. എന്നാല്‍ സ്പീക്കര്‍ പദവിക്ക് നേരെ ഉയര്‍ന്നിരിക്കുന്ന ആരോപണങ്ങളുടെ കറ കഴുകിക്കളയാനും ജനങ്ങള്‍ക്ക് സ്പീക്കര്‍ പദവിയിലുള്ള വിശ്വാസം നഷ്ടപ്പെടാതിരിക്കാനും സ്പീക്കറും സംസ്ഥാന സര്‍ക്കാരും തയ്യാറാകണം. DNA വിശകലനം ചെയ്യുന്നു.