Mon. Dec 23rd, 2024

കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടുവെച്ച നിര്‍ദ്ദേശങ്ങള്‍ തള്ളിക്കളഞ്ഞ കര്‍ഷക സംഘടനകള്‍ രാജ്യവ്യാപകമായി സമരം ശക്തിപ്പെടുത്തുകയാണ്. നിയമങ്ങള്‍ ഭേദഗതി ചെയ്യാമെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശം സ്വീകാര്യമല്ലെന്നും കാര്‍ഷിക നിയമങ്ങളും വൈദ്യുതി ബില്ലും പിന്‍വലിക്കാതെ സമരത്തില്‍ നിന്ന് പിന്മാറില്ലെന്നുമാണ് കര്‍ഷക സംഘടനകളുടെ തീരുമാനം.

നരേന്ദ്ര മോദി സര്‍ക്കാരും അംബാനിയും അദാനിയും അടക്കമുള്ള കോര്‍പറേറ്റുകളുമായുള്ള അവിശുദ്ധ ബന്ധം തുറന്നുകാട്ടുന്ന സമരങ്ങളിലേക്ക് കടക്കുമെന്ന മുന്നറിയിപ്പാണ് കര്‍ഷക സംഘടനകള്‍ നല്‍കുന്നത്. ബിജെപി ഓഫീസുകള്‍ക്ക് മുന്നിലേക്കും സമരം വ്യാപിപ്പിക്കുമെന്ന് അവര്‍ പറയുന്നു. 2014ല്‍  അധികാരത്തില്‍ വന്ന ശേഷമുള്ള ഏറ്റവും വലിയ രാഷ്ട്രീയ പ്രതിസന്ധിയാണ് മോദി സര്‍ക്കാര്‍ നേരിടുന്നത്. സംഘപരിവാര്‍- കോര്‍പറേറ്റ് സഖ്യത്തിന് അടിപതറുകയാണ്- DNA വിശകലനം ചെയ്യുന്നു.