Sun. Feb 23rd, 2025
ലണ്ടൻ:

 

ആഗോളതലത്തില്‍  സിനിമയിലെ മികച്ച പ്രകടനത്തിനുള്ള ഗോള്‍ഡന്‍ ഡ്രാഗൺ പുരസ്കാരം പ്രശസ്ത ബോളിവുഡ് നടന്‍ നവാസുദ്ദീന്‍ സിദ്ദിഖി ഏറ്റുവാങ്ങി. കാര്‍ഡിഫ് അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ വെയ്ല്‍സ് കൗണ്‍സില്‍ ജനറല്‍ മിക്ക് ആന്റൊനിവാണ് അദ്ദേഹത്തിന് പുരസ്കാരം സമ്മാനിച്ചത്.

‘കാർഡിഫ് അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്കും, വെയ്ല്‍സ് കൗണ്‍സില്‍ ജനറല്‍ മിക്ക് ആന്റൊനിവിനും ഒരുപാട് നന്ദി. തനിക്ക് ഈ വലിമതിക്കാനാവാത്ത ഗോൾഡന്‍ ഡ്രാഗണ്‍ അവാർഡ് നല്‍കിയതിന്’- സിദ്ദിഖി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

ഹോളിവുഡിലെ ഇതിഹാസ താരം ജൂഡി ഡെഞ്ചിന് സമഗ്രസംഭാവനയ്ക്കുള്ള പുരസ്കാരവും സമ്മാനിച്ചു. ജൂഡി ഡെഞ്ചിനെയും സിദ്ദിഖി അഭിനന്ദിച്ചു.

വി​വാ​ഹ​ത്തെ ഹാ​സ്യാ​ത്മ​ക​മാ​യി ചി​ത്രീ​ക​രി​ക്കു​ന്ന ‘മോ​ട്ടി​ചൂ​ർ ച​ക്​​ന​ചു​ർ’ ആ​ണ്​ ന​വാ​സു​ദ്ദീന്‍ സിദ്ദിഖിയുടെ പുറത്തിറങ്ങാനിരിക്കുന്ന പുതിയ ചിത്രം.

By Binsha Das

Digital Journalist at Woke Malayalam