Sun. Dec 22nd, 2024

 

കൊച്ചി:

സൗദി അറേബ്യയിലെ പ്രമുഖ ആശുപത്രിയിലേക്ക് ബി.എസ്.സി നഴ്‌സിംഗ് യോഗ്യതയുള്ള നഴ്‌സുമാരെ നോർക്ക റൂട്ട്‌സ് മുഖേന തിരഞ്ഞെടുക്കും. കുറഞ്ഞത് ഒന്നുമുതൽ രണ്ട് വർഷം വരെ പ്രവൃത്തി പരിചയമുള്ള 22 നും 30 നും മധ്യേ പ്രായമുള്ള വനിതകൾക്കാണ് അവസരം.

തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് വിസ, താമസം, വിമാന ടിക്കറ്റ്, മെഡിക്കൽ ഇൻഷുറൻസ്, ഡ്യൂട്ടി സമയത്തുള്ള ഭക്ഷണം എന്നിവ സൗജന്യം. 3500 മുതൽ 4000 സൗദി റിയാൽ വരെ (ഏകദേശം 65,000 രൂപ മുതൽ 75,000 രൂപ വരെ) ശമ്പളം ലഭിക്കും.

താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ www.norkaroots.org വെബ്‌സൈറ്റിൽ ബയോഡാറ്റയും, അനുബന്ധരേഖകളും സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾ ടോൾ ഫ്രീ നമ്പരായ 18004253939 (ഇന്ത്യയിൽ നിന്നും) 00918802012345 (വിദേശത്തു നിന്നും മിസ്ഡ് കോൾ സേവനം) ൽ ലഭിക്കും. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി നവംബർ 10.