Tue. Nov 5th, 2024
 കൊച്ചി:

ജലസംരക്ഷണത്തിന് പുതിയ മാര്‍ഗവുമായി കൊച്ചിയിലെ യുവ സംരംഭകര്‍. അജ്മല്‍, ജിതിന്‍ എന്നിവരാണ് തങ്ങളുടെ  കാഗോ കാർ വാഷിലൂടെ വെള്ളം സംരക്ഷിക്കാനുള്ള പദ്ധതിക്ക് തുടക്കമിട്ടത്. കാറുകൾ കഴുകാൻ വെള്ളത്തിന് പകരം നീരാവി ഉപയോഗിക്കുന്ന ആദ്യത്തെ സംരംഭമാണ് കാഗോ.

“ഞങ്ങൾ ഒരു ബിസിനസ്സ് സംരംഭം ആരംഭിക്കുന്നതിനെക്കുറിച്ച് ചിന്തിച്ചപ്പോൾ, പണം സമ്പാദിക്കാന്‍ മാത്രമാകരുതെന്ന് ആഗ്രഹിച്ചു. അങ്ങനെയാണ് സ്റ്റീം ഉപയോഗിച്ച് കാർ കഴുകാനുള്ള ആശയത്തെക്കുറിച്ച് ചിന്തിച്ചത് ” അജ്മല്‍ വോക്ക് ജേര്‍ണലിനോട് പറഞ്ഞു.

സാധാരണ രീതിയില്‍ ഒരു കാർ വാഷ് 100 ലിറ്റർ വെള്ളമാണ് ഉപയോഗിക്കുന്നത്, എന്നാല്‍ സുവിശേഷമായ കൊറിയന്‍ സാങ്കേതിക വിദ്യ ഉപയോഗിക്കുന്ന കാഗോ, 4 കാറുകൾ കഴുകാൻ 20 ലിറ്റർ വെള്ളം മാത്രമാണ് ഉപയോഗിക്കുന്നത്. കാഗോയുടെ സേവനങ്ങള്‍ ഇപ്പോള്‍ ഉപയോക്താക്കള്‍ക്ക് വീട്ടു പടിക്കല്‍ വരെ ലഭ്യമാണ്.

“ഞങ്ങളുടെ സഹായം ആഗ്രഹിക്കുന്നവർക്ക് ഓഫീസിലേക്ക് വിളിക്കാം. സ്റ്റീമറും മറ്റ് ഉപകരണങ്ങളും ഉപയോഗിച്ച് ഞങ്ങൾ അവരെ സന്ദർശിക്കുന്നു. ഒരു സാധാരണ കാർ വാഷ്, കാറിന്‍റെ പുറം ഭാഗം മാത്രമാണ് വൃത്തിയാക്കുന്നത്, ഞങ്ങൾ കാറിന്‍റെ അകവും പുറവും നിശ്ചിത വിലയ്ക്ക് വൃത്തിയാക്കുന്നു ” അജ്മൽ കൂട്ടിച്ചേർത്തു.