Sun. Feb 23rd, 2025


മധ്യപ്രദേശ്:

പുതിയ ആക്ടീവ വാങ്ങാൻ ഒരു ചാക്ക് നാണയതുട്ടുകളുമായി എത്തിയ യുവാവ് ജീവനക്കാരെ നട്ടം തിരിച്ചത് മൂന്നു മണിക്കൂർ നേരമാണ്. അഞ്ചിന്റെയും പത്തിന്റെയും നാണയങ്ങൾ എണ്ണിത്തീർത്ത് വാഹനം നൽകിയപ്പോൾ വലിയ ആശ്വാസത്തിലായിരുന്നു ജീവനക്കാർ. 

മധ്യപ്രദേശിലാണ് സംഭവം നടന്നത്. ദീപാവലിക്ക് ആക്ടീവ സ്വന്തമാക്കാൻ പോയ രാജേഷ് കുമാർ ഗുപ്തയാണ് വ്യത്യസ്തതയ്ക്ക് വേണ്ടി സ്കൂട്ടറിന്റെ ഓൺറോഡ് വിലയായ 83000 രൂപ അ‍ഞ്ച്, പത്ത് രൂപയുടെ നാണയങ്ങളായി നൽകിയത്. ആക്ടീവ വാങ്ങാൻ എത്തിയപ്പോൾ ഷോറൂം ജീവനക്കാർ സ്വപ്നത്തിൽ പോലും കരുതിക്കാണില്ല ഇങ്ങനെയൊരു പണിയാണ് തങ്ങളെ കാത്തിരിക്കുന്നതെന്ന്.

ആക്ടീവ 125 ആണ് രാജേഷ് കുമാർ സ്വന്തമാക്കിയത്. ഇൻഷുറൻസും റോഡ് ടാക്സും മറ്റു ചെലവുകളും അടക്കമുള്ള 83000 രൂപയാണ് രാജേഷ് നാണയങ്ങളായി നൽകിയത്. മൂന്നു മണിക്കൂർ സമയം എടുത്താണ് നാണയങ്ങൾ എണ്ണിതീർത്തത് എന്ന് ഷോറൂം ജീവനക്കാർ പറഞ്ഞു.