മുംബൈ:
ഇന്ത്യയില്‍ 1.08 ലക്ഷം കോടി രൂപയുടെ നിക്ഷേപം നടത്താനൊരുങ്ങി റിലയന്‍സ് ഇന്‍ഡസ്ട്രീസ്. ഡിജിറ്റല്‍ സംരഭങ്ങള്‍ക്കായി കമ്പനിയുടെ പൂര്‍ണ ഉടമസ്ഥതയിലുളള സബ്‌സിഡയറി ആരംഭിക്കും. 108,000 കോടി രൂപയുടെ നിക്ഷേപത്തില്‍ പുതിയ സംരംഭം തുടങ്ങാന്‍ റിലയന്‍സ് ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍ അനുമതി നല്‍കി. ഇത് ജിയോയുടെ കടബാധ്യത കുറയ്ക്കുന്നതിനായി ഉപയോഗിക്കും
ഗ്രൂപ്പിന്റെ ടെലി കമ്മ്യൂണിക്കേഷന്‍ കമ്പനിയായ റിലയന്‍സ് ജിയോയില്‍ കൂടുതല്‍ നിക്ഷേപം നടത്തി 2020 മാര്‍ച്ചോടെ ജിയോയുടെ കടബാധ്യതകള്‍ പൂര്‍ണമായി തീര്‍ക്കുകയാണ് ലക്ഷ്യം.
1.08 ലക്ഷം കോടി രൂപയുടെ നിക്ഷേപം ഒസിപിഎസ് (ഓപ്‌ഷണലി കൺവേർട്ടിബിൾ പ്രിഫറൻസ് ഷെയേഴ്സ്) രൂപത്തിലായിരിക്കും. റിലയന്‍സിന്റെ എല്ലാ ഡിജിറ്റല്‍ ബിസിനസുകളും പുതിയ കമ്പനിയുടെ കീഴിലാവും പ്രവര്‍ത്തിക്കുക എന്നാണ് സൂചന.
പുതിയ കമ്പനി ഈ രംഗത്തെ ഏറ്റവും മുന്നേറ്റമുണ്ടാക്കുന്ന ഒരു പ്ലാറ്റ്‌ഫോം തന്നെയായിരിക്കുമെന്ന് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി അറിയിച്ചു.