Sun. Dec 22nd, 2024
ലണ്ടൻ:
ശനിയാഴ്ച്ച പാർലമെന്റിൽ നടക്കുന്ന വോട്ടെടുപ്പിന് മുന്നോടിയായി, ബ്രെക്സിറ്റ്‌ ഡീലിനു പരമാവതി പിന്തുണ ഉറപ്പിക്കുവാനുള്ള നീക്കങ്ങൾ ആരംഭിച്ച്, പ്രധാനമന്ത്രി ബോറിസ് ജോൺസൺ.
“പ്രധാനമന്ത്രിയും അദ്ദേഹത്തിന്റെ ടീമും എംപിമാരിൽനിന്നു നേരിട്ട് കണ്ടു പിന്തുണ ഉറപ്പിക്കുന്നതിനുള്ള തിരക്കിലാണ്. വോട്ടെടുപ്പിന് മുന്നോടിയായി ക്യാബിനറ്റ് മീറ്റിങ്ങും അദ്ദേഹം സംഘടിപ്പിച്ചിട്ടുണ്ട്.” ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ഔദ്യഗിഗ വക്താവ് പറഞ്ഞു.
ആകെയുള്ള മുന്നൂറ്റി ഇരുപതു വോട്ടിൽ വളരെ കുറച്ചു വോട്ടുകൾക്കൂടി കിട്ടിയാൽ ബ്രെക്സിറ്റ്‌ ഡീലിൽ ബോറിസ് ജോൺസണ് വിജയമുറപ്പാണെന്ന് ബ്രിട്ടീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഫിനാഷ്യൽ ടൈംസിന്റെ പ്രവചന പ്രകാരം 318 വോട്ടു ജോൺസാണ് കിട്ടും. അതെ സമയം വിജയിക്കാൻ നാല് വോട്ടുകൾ താഴെ 316 വോട്ടുകൾ മാത്രമേ കിട്ടു എന്ന് സ്കൈ ന്യൂസ് റിപ്പോർട്ട് ചയ്തു.
സ്വന്തം നിലപാട് വ്യകതമാക്കാത്ത അമ്പത്തിയഞ്ചു എംപിമാരുടെ തീരുമാനങ്ങൾക്കനുസരിച്ചാവും വിധി പുറത്തുവരുന്നതെന്നു ദി ടൈംസ് റിപ്പോർട്ട് ചെയ്തു.
ശനിയാഴ്‌ചക്കുള്ളിൽ ഒരു ഇടപാടും സാധ്യമായില്ലെങ്കിൽ യൂറോപ്യൻ യൂണിയനിലുള്ള ബ്രിട്ടന്റെ അംഗത്വം നീട്ടുവാനുള്ള അപേക്ഷ നൽകുകയോ രാജി വെച്ചൊഴിയുകയോ മാത്രമാവും ജോൺസന്റെ മുന്നിലുള്ള വഴി.