Fri. Nov 22nd, 2024
മുംബൈ:

 
ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ സലിൽ പരേഖ്, ചീഫ് ഫിനാൻഷ്യൽ ഓഫീസർ നീലാഞ്ജൻ റോയ് എന്നിവർ നടത്തിയ അനധികൃത ഇടപാടുകളെ പറ്റിയുള്ള അന്വേഷണം പൂർണ്ണ തോതിൽ നടുത്തുമെന്ന് ഉറപ്പു നൽകി നന്ദൻ നീലേക്കനി. ഇൻഫോസിസ് മേധവിക്കെതിരെ വന്ന ആരോപണം നിക്ഷേപകർക്കിടയിൽ ആശങ്ക ഉണ്ടാക്കിയിരുന്നു. ഇതിനെ ആശ്വസിപ്പിക്കുകയെന്നോണമായിരുന്നു നീലേക്കനിയുടെ പ്രസ്‌താവന.

ആരോപണം ഉയർന്നു വന്നതിനു പിന്നാലെ ഇൻഫോസിസ് ഓഹരി കഴിഞ്ഞ ചൊവ്വാഴ്ച 15 ശതമാനം ഇടിഞ്ഞിരുന്നു.

“രണ്ട്‌ തിയ്യതികളിലായി മൊത്തം രണ്ടു പരാതികളാണ് ഞങ്ങളുടെ ബോർഡ് അംഗത്തിന് അജ്ഞാതരിൽ നിന്നും കിട്ടിയിരിക്കുന്നത്. സെപ്റ്റംബർ 30 ആം തിയതി ലഭിച്ച പരാതി “ഡിസ്ട്രിബ്യുട്ടിങ് അൺ എത്തിക്കൽ പ്രാക്ടീസ്” എന്ന തലക്കെട്ടിലും, സെപ്റ്റംബർ 20 നു ലഭിച്ച പരാതി ‘വിസിൽബ്ലോവർ കംപ്ലൈന്റ്റ്’ എന്ന തലക്കെട്ടിലുമാണ്.” നന്ദൻ നീലേക്കനി പറഞ്ഞു.

“ഞങ്ങളുടെ വിസിൽബ്ലോവർ പരിശീലനത്തിന് അനുസൃതമായി, രണ്ട് പരാതികളും 2019 ഒക്ടോബർ 10 ന് ഓഡിറ്റ് കമ്മിറ്റിക്ക് മുമ്പിലും 2019 ഒക്ടോബർ 11 ന് ബോർഡിലെ നോൺ എക്സിക്യൂട്ടീവ് അംഗങ്ങൾക്ക് മുമ്പിലും സമർപ്പിച്ചിട്ടുണ്ട്.”

“പരാതികൾ വസ്തു നിഷ്ഠമായിത്തന്നെ പരിശോധിക്കും. വിസൽ ബ്ലോവർ പരാതി പ്രധാനമായും എടുത്തു കാണിക്കുന്നത് സിഇഒ യുടെ യുഎസ്സിലേക്ക് നടത്തിയ അന്താരാഷ്ട്ര യാത്രയും മുംബൈയിലേക്ക്‌ നടത്തിയ യാത്രയെയും പറ്റിയാണ്,” നീലേക്കനി കൂട്ടിച്ചേർത്തു.

“2019 ഒക്ടോബർ 11 ആം തിയതി നടന്ന ബോർഡ് മീറ്റിംഗിൽ ഞങ്ങളുടെ ഓഡിറ്റോർസ് ആയ ഡെലോയിറ്റ് ഇന്ത്യയ്ക്ക് കാര്യങ്ങളെ പറ്റി വ്യക്തമായ ധാരണ കൊടുക്കുവാൻ സാധിച്ചിട്ടുണ്ട്.”

“വസ്തു നിഷ്ഠമായ അന്വേഷണത്തിന്റെ സുഖമായ നടത്തിപ്പിന് കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്തുവാൻ സാധ്യമല്ല. കൃത്യമായ സമയത്തു അന്വേഷണത്തിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിടുന്നതാണ്,” നീലേക്കനി പറഞ്ഞു.