Mon. Dec 23rd, 2024
ഗുവാഹത്തി:

 

ആസാമിലെ നാല് നിയമസഭ മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ് പുരോഗമിക്കുന്നു. ജാനിയ, സോനാരി, രതബാരി, രംഗപാറ എന്നീ നാല് നിയോജകമണ്ഡലങ്ങളിലെ എല്ലാ പോളിംഗ് സ്റ്റേഷനുകളിലും രാവിലെ 7 മണിക്ക് പോളിംഗ് ആരംഭിച്ചു.

നാല് നിയോജകമണ്ഡലങ്ങളിലുമായി ഇത്തവണ 20 സ്ഥാനാർത്ഥികളുണ്ട്. മൊത്തം ഏഴ് ലക്ഷത്തോളം വോട്ടർമാരുണ്ട്.

ഭാരതീയ ജനതാ പാർട്ടി (ബിജെപി) നിയമസഭാംഗങ്ങളായിരുന്ന പല്ലബ് ലോച്ചൻ ദാസ് (രംഗപാറ), ടോപൻ കുമാർ ഗോഗോയ് (സോനാരി), കൃപനാഥ് മല്ല (രതബാരി) എന്നിവരെ ലോക്സഭയിലേക്ക് തിരഞ്ഞെടുത്തത് കാരണമാണ് ഉപതെരഞ്ഞെടുപ്പ് ആവശ്യമായി വന്നത്. ദാസും ഗോഗോയിയും അസം സർക്കാരിലെ മന്ത്രിമാരായിരുന്നു. മല്ല ആസാം നിയമസഭയുടെ ഡെപ്യൂട്ടി സ്പീക്കറായിരുന്നു