Fri. Nov 22nd, 2024
പാരീസ്:

 

പാക്കിസ്ഥാൻ കരിമ്പട്ടികയിൽ തന്നെ തുടരുമെന്ന് ഫിനാൻഷ്യൽ ആക്ഷൻ ടാസ്ക് ഫോഴ്‌സ് പ്രസിഡന്റ് സിയാങ്‌മിൻ ലിയു വെള്ളിയാഴ്ച അറിയിച്ചു.

തീവ്രവാദ ധനസഹായവും കള്ളപ്പണം വെളുപ്പിക്കലുമുള്ള രാജ്യങ്ങളെ കണ്ടത്താനുള്ള ആഗോള നിരീക്ഷണ കേന്ദ്രം 2018 ജൂണിൽ പാകിസ്ഥാനെ ഭീകര ധനസഹായത്തിന് ഉത്തരവാദികളായ രാജ്യങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു. 2019 സെപ്റ്റംബർ വരെ കർശനമായ കള്ളപ്പണം വെളുപ്പിക്കൽ തടയുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നതിനായി 27 പോയിന്റ് കർമപദ്ധതി ഇസ്ലാമബാദിൽ അവർ അവതരിപ്പിച്ചിരുന്നു.

ഒക്ടോബർ പതിമൂന്നിന് ചേർന്ന എഫ്എടിഎഫ് മീറ്റിംഗിൽ കഴിഞ്ഞ ഏപ്രിൽ 2019 വരെ പാക്കിസ്ഥാൻ എടുത്ത നടപടികളെക്കുറിച്ചു ചർച്ച ചെയ്തു. പ്രസ്തുത ചർച്ചയിൽ ലോകത്തെ 205 രാജ്യങ്ങളിൽ നിന്നുമുള്ള പ്രതിനിധികളും അന്താരാഷ്ട്ര മോനിറ്ററി ഫണ്ട്, ലോകബാങ്ക് എന്നിവയുടെ പ്രതിനിധികളും പങ്കെടുത്തിരുന്നു.

ഇന്ത്യ ഉൾപ്പെടെ മുപ്പത്തിയൊമ്പതു രാജ്യങ്ങളടങ്ങിയ എഫ്എടിഎഫ് തീവ്രവാദ ധനസഹായം തടയുന്നതിനും നിരീക്ഷിക്കുന്നതിനുമുള്ള നിബന്ധനകൾ പുറത്തിറക്കി.