ന്യൂ ഡൽഹി:
‘ടാക്സിബോട്ട്’ സേവനം ഉപയോഗിക്കുന്ന ആദ്യ വിമാന സർവീസ് ആവാൻ എയർ ഇന്ത്യ തയ്യാറെടുക്കുന്നു. എയർ ഇന്ത്യയുടെ എയർ ബസ് 320 വിമാനങ്ങളിലാണ് ആദ്യമായി ഈ സംവിധാനം ഘടിപ്പിക്കുന്നത്.
നിലവിലുള്ള ടാക്സി ഉപകരണത്തിന് പകരമായി പൈലറ്റിനു നിയന്ത്രിക്കാവുന്ന സെമി റോബോട്ടിക് ഉപകരണം ‘ടാക്സിബോട്ട്’ എത്തുന്നത്.
“എൻജിൻ ഓഫ് ചെയ്തു കൊണ്ട് തന്നെ ബേയിൽ നിന്നും റൺവേയിലേക്ക് വിമാനത്തിനെ എത്തിക്കാൻ ഈ ഉപകരണത്തിന് സാധിക്കും. കൂടുതൽ ഇന്ധനം ലാഭിക്കാനും, എഞ്ചിനുകളുടെ തേയ്മാനം കുറക്കാനും ഈ പ്രക്രിയയിലൂടെ സാധിക്കും.” എയർ ഇന്ത്യ വാർത്താക്കുറിപ്പിലൂടെ അറിയിച്ചു.
“വിമാനം ലാൻഡ് ചെയ്യുന്ന സമയത്തു മാത്രമേ ഈ ഉപകരണം പ്രവർത്തിക്കുകയുള്ളു. ഇത് പുറപ്പെടുന്ന വിമാനങ്ങൾക്ക് മാത്രമാണ് ഉപയോഗിക്കുവാൻ ആവുന്നത്. കാർബൺ പുറപ്പെടുവിക്കുന്നത് കുറയ്ക്കുന്നതിലൂടെ കൂടുതൽ പ്രകൃതിയോട് ഇണങ്ങി ചേർന്നിട്ടുള്ള വിമാന ഗതാഗത്തിന് പുതിയൊരു തുടക്കമാണ് എയർ ഇന്ത്യ ഇതിലൂടെ ചെയ്യുന്നത്, പാർക്ക് ചെയ്യുന്ന സമയത്തെ ഇന്ധനത്തിന്റെ ഉപയോഗം എൺപത്തിയഞ്ചു ശതമാനം വരെയെങ്കിലും ടാക്സിബോട്ട് ഉപയോഗിക്കുന്നതിലൂടെ കുറക്കുവാൻ സാധിക്കും.” എയർ ഇന്ത്യ ഉദ്യോഗസ്ഥൻ അഭിപ്രായപ്പെട്ടു.