Tue. Nov 5th, 2024
ഷാജഹാൻപൂർ:

 

മുൻകേന്ദ്രമന്ത്രി ചിന്മയാനന്ദിനെതിരായ ലൈംഗികാതിക്രമ ആരോപണങ്ങൾ അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം ഉത്തർപ്രദേശിലെ ഷാജഹാൻപൂരിലെ രണ്ട്‌ ബിജെപി നേതാക്കളുടെ പങ്കും അന്വേഷിക്കുന്നു. കേസിലെ മൂന്നു പ്രധാന പ്രതികളിൽ ഒരാളായ സഞ്ജയ് സിംഗുമായി ഈ രണ്ട് നേതാക്കൾക്കും അടുത്ത ബന്ധമുണ്ടെന്ന് കരുതപ്പെടുന്നു എന്നും, കേസിലെ പ്രതിയായ വിക്രം മുഖേനയാണ് വീഡിയോ റെക്കോർഡുകൾ നേതാക്കൾ അറിഞ്ഞതെന്നാണ് എസ്ഐടി അറിയിച്ചത്.

സഞ്ജയിൽ നിന്ന് വീഡിയോ റെക്കോർഡിംഗുകൾ നേടാൻ അവർ ശ്രമിച്ചതായും, ഒരുപക്ഷേ, അവരുടെ രാഷ്ട്രീയ താൽപ്പര്യം വർദ്ധിപ്പിക്കുന്നതിന് ഇത് ഉപയോഗിച്ചതായും റിപ്പോർട്ടുണ്ട്. വീഡിയോകൾ ലഭിക്കുന്നതിന് പണം നൽകാൻ പോലും അവർ തയ്യാറായിരുന്നില്ലെന്നും,
നേതാക്കൾ പ്രതികളുമായി നിരന്തരം ബന്ധപ്പെട്ടിരുന്നു എന്നും, ഇത് അവരുടെ പങ്ക് വ്യക്തമാക്കുന്നു എന്നും എസ്‌ഐടി ഉദ്യോഗസ്ഥൻ പറഞ്ഞു.

ഓഗസ്റ്റ് 30 ന് രാജസ്ഥാനിലെ ദൗസയിലെ ബാലാജി ക്ഷേത്രത്തിനടുത്തുള്ള ഒരേ ഹോട്ടലിൽ രണ്ട് നേതാക്കളും ഉണ്ടായിരുന്നു. ചിന്മയാനന്ദിനെതിരെ ആരോപണം ഉന്നയിച്ച് കാണാതായ നിയമ വിദ്യാർത്ഥിയെ കണ്ടെത്തിയത് ഒരാഴ്ച കഴിഞ്ഞാണ്.

164 സി‌ആർ‌പി‌സി പ്രകാരം രേഖപ്പെടുത്തിയിട്ടുള്ള കോളേജിലെ പ്രിൻസിപ്പൽ, സെക്രട്ടറി, വാർഡൻ എന്നിവരെക്കുറിച്ച് നിയമ വിദ്യാർത്ഥി പരാമർശിച്ചിരുന്നു. കോളേജിലെ രണ്ട് ജീവനക്കാരെയും എസ്‌ഐടി ചോദ്യം ചെയിതിരുന്നു.
ഇതിൽ ഇവരുടെ പങ്ക് എസ്‌ഐടി അന്വേഷിക്കുന്നുണ്ട്.

കേസ് നിരീക്ഷിക്കുന്ന അലഹബാദ് ഹൈക്കോടതിയുടെ പ്രത്യേക ബെഞ്ച് എസ്‌ഐടി സമർപ്പിച്ച സ്റ്റാറ്റസ് റിപ്പോർട്ടിൽ സംതൃപ്തി പ്രകടിപ്പിച്ചിരുന്നു. ഒക്ടോബർ 22 ന് രണ്ടാമത്തെ സ്റ്റാറ്റസ് റിപ്പോർട്ട് സമർപ്പിക്കും.
എസ്‌ഐടി സെപ്റ്റംബർ 20 ന് ചിൻമയാനന്ദിനെ 376 സി (അധികാരമുള്ള വ്യക്തി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുത്തുക), 506 (ക്രിമിനൽ ഭീഷണിപ്പെടുത്തൽ) 342 (തെറ്റായ തടവ്), 354 ഡി (പിന്തുടരൽ), എന്നീ വകുപ്പുകൾ ചുമത്തി അറസ്റ്റ് ചെയ്തിരുന്നു.

40 ഓളം വീഡിയോകൾ കോളേജിൽ പഠിക്കുന്ന ഇര എസ്‌ഐ‌ടിക്ക് തെളിവായി സമർപ്പിച്ചു. രണ്ടാമത്തെ കേസിൽ ഇരയെയും, സുഹൃത്തുക്കളായ സഞ്ജയ്, വിക്രം, സച്ചിൻ എന്നിവരെയും എസ്‌ഐടി അറസ്റ്റ് ചെയ്തിട്ടുണ്ട്.
അഞ്ച് പ്രതികളുടെയും ജാമ്യാപേക്ഷ കീഴ്‌കോടതി റദ്ദാക്കുകയും ഹൈക്കോടതിയിലേക്ക് മാറുകയും ചെയ്തു.