Tue. Nov 5th, 2024

14 ജൂണ് 1928ൽ ജനനം. ബൊളീവയിൽ വെച്ച് അമേരിക്കയുടെ ചാര സംഘടന സി.ഐ.എ 1967ൽ ഒക്റ്റോബർ ഒൻപതിനു കൊലപ്പെടുത്തും വരെ അനീതിക്കും സാമ്രാജത്വത്തിനുമെതിരെ ശക്തമായ പോരാട്ടം നടത്തിയ വൈദ്യബിരുദധാരിയായ ചെഗുവേര ലോകമെമ്പാടുമുള്ള ചെറുപ്പക്കാർക്ക് ഒരു ഹരമായി ഇപ്പോഴും നിലകൊള്ളുന്നു.

അർജന്റീനയിൽ ജനിച്ച ചെഗുവേര, ‘ചെ’ എന്നു മാത്രമായും അറിയപ്പെടുന്ന ഏർണസ്റ്റോ ഗെവാറ ഡി ലാ സെർന. അടിച്ചമർത്തുന്ന സാമ്രാജത്വ ഭരണകൂടങ്ങൾക്കെതിരെ, ഒളിപ്പോരുൾപ്പെടെയുള്ള സായുധപോരാട്ടങ്ങളുടെ മാർഗ്ഗങ്ങളാണ് തിരഞ്ഞെടുത്തത്. ക്യൂബൻ വിപ്ലവത്തിന്റെ പ്രധാന നേതാവായിരുന്നു ഇദ്ദേഹം.

ലോകം കണ്ട ഏറ്റവും സമ്പൂര്‍ണ്ണനായ വിപ്ലവകാരിയായിയെന്നാണ് ചെയെ വിശേഷിപ്പിക്കുന്നത്. ചെയുടെ സമാനതകളില്ലാത്ത സമര ജീവിതാഗ്നി അനീതിക്കെതിരെയുള്ള എത്രയോ വിപ്ലവങ്ങൾക്ക് വഴിവിളക്കായി തീർന്നിട്ടുണ്ട്.

ചെ ഗുവരേയുടെ മകള്‍ അലീഡ ഗുവരേ ജൂലൈയിൽ ഇന്ത്യ സന്ദർശിച്ചിരുന്നു.

“ചെ ഗുവേര, ലോകത്തിലും, ലാറ്റിനമേരിക്കയിലും സാമൂഹ്യബോധത്തിന്റെ വിത്തുകൾ പാകി. തണ്ടിൽ നിന്നും പാകമാകുന്നതിനു മുമ്പ് മുറിച്ചെടുക്കപ്പെട്ട ഒരു പൂവായിരുന്നു ചെ.” – ഫിഡൽ കാസ്ട്രോ.

ഇന്നിപ്പോൾ ചെയെ ആഘോഷിക്കുന്നതിലെ വിചിത്ര സംഗതി, ചെ  ജീവിച്ചിരുന്നപ്പോൾ ക്യുബയിലെയും ഇന്ത്യയിലെയും ഔദ്യോഗിക കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുമായി ചെയ്ക്കും കാസ്‌ട്രോയ്ക്കും ബന്ധമുണ്ടായിരുന്നില്ല.