Sun. Dec 22nd, 2024
ഇന്ധന വില വർധന മന്‍മോഹന്‍ സിങ്​ നടത്തിയ സാമ്പത്തിക തട്ടിപ്പാണെന്ന് കേന്ദ്രം
ന്യൂഡൽഹി :

ഇന്ത്യയേയും പാക്കിസ്ഥാനെയും ഒരുമിപ്പിക്കുന്ന തീർത്ഥാടന വഴിയായ കര്‍ത്താര്‍പൂര്‍ ഇടനാഴി ഉദ്ഘാടന ചടങ്ങില്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് പങ്കെടുക്കും. പാക്കിസ്ഥാന്‍ ഏറെ ബഹുമാനിക്കുന്ന രാഷ്ട്രീയ നേതാവും സിഖുമത വിശ്വാസിയും എന്ന നിലയിലാണ് ഉദഘാടന ചടങ്ങിൽ സിംഗിനെ ക്ഷണിച്ചിരിക്കുന്നത്. പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗിന്റെ മീഡിയാ സെക്രട്ടറിയാണ് ട്വിറ്ററിലൂടെ ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. കര്‍ത്താര്‍പൂര്‍ സമാധാന പാതയിലേക്കുള്ള ആദ്യ ജാഥയിലേക്കും പങ്കുചേരുവാൻ മന്‍മോഹന്‍ സിംഗിനെ അമരീന്ദര്‍ സിംഗ് ക്ഷണച്ചിരുന്നു.

അതേസമയം, പ്രധാന മന്ത്രി നരേന്ദ്ര മോദിയെ പരിപാടിയിലേക്ക് ക്ഷണിച്ചിട്ടില്ല.

നവംബര്‍ 9നായിരിക്കും ഉദ്ഘാടന ചടങ്ങ് നടക്കുക. കഴിഞ്ഞ ദിവസം, പാകിസ്ഥാന്‍ വിദേശകാര്യ മന്ത്രി ഷാ മഹ്മൂദ് ഖുറൈശി ഇസ്‌ലാമാബാദില്‍ മാധ്യമങ്ങളെ കണ്ടപ്പോഴും, മുന്‍ പ്രധാനമന്ത്രി ഡോ: മന്‍മോഹന്‍ സിംഗിനെ പരിപാടിയിലേക്ക് ക്ഷണിച്ചതയായി അറിയിച്ചിരുന്നു. പാകിസ്ഥാന്‍ ഏറെ ബഹുമാനിക്കുന്ന രാഷ്ട്രീയ നേതാവ് എന്ന നിലയിലും സിഖുമത വിശ്വാസി ആയതു കൊണ്ടുമാണ് ക്ഷണമെന്നും ഖുറൈശി വ്യക്തമാക്കി.

എങ്കിലും, ഇന്ത്യന്‍ പ്രാതിനിധ്യത്തിലാവും മന്‍ മോഹന്‍സിംഗ് പങ്കെടുക്കുക. മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയി നിര്‍ദ്ദേശിച്ചിരുന്നതും കഴിഞ്ഞ വര്‍ഷം പണി ആരംഭിക്കുകയും ചെയ്തിരുന്ന ഈ ഇടനാഴിയുടെ ഉദ്ഘാടന ചടങ്ങില്‍ നിന്നും നരേന്ദ്ര മോദിയെ പാക്കിസ്ഥാൻ മാറ്റുകയായിരുന്നു.

അതേസമയം, ക്ഷണക്കത്ത് സ്വകരിക്കാന്‍ മന്‍മോഹന്‍ മുന്നോട്ടുവരില്ലെന്നാണ് കോണ്‍ഗ്രസ് പ്രതികരണം. പ്രധാനമന്ത്രി ആയിരുന്നപ്പോൾ പോലും മന്‍മോഹന്‍ സിംഗ് ഒരിക്കലും പാകിസ്ഥാന്‍ സന്ദര്‍ശിച്ചിട്ടില്ലെന്നായിരുന്നു പാര്‍ട്ടി ചൂണ്ടി കാട്ടിയത്. എന്നാല്‍, പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് ഇടപെട്ടതോടുകൂടി, പഞ്ചാബ് സര്‍ക്കാറിന്റെ ക്ഷണം സ്വീകരിക്കാന്‍ മന്‍മോഹന്‍ സമ്മതിക്കുകയായിരുന്നു.

ഇതിനിടെ, ഉദ്ഘാടന ചടങ്ങിനോടനുബന്ധിച്ച്, മന്‍മോഹന്‍ സിംഗിന്റെ നേതൃത്വത്തില്‍ സര്‍വ്വകക്ഷി പ്രതിനിധി സംഘത്തെ അയക്കാന്‍ ഇന്ത്യ തയാറാണമെന്ന് മുന്‍ വിദേശകാര്യ സഹമന്ത്രി ആനന്ദ് ശര്‍മ്മ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് അഭ്യര്‍ഥിച്ചു.

ഇന്ത്യ-പാക് കർത്താർപൂരിലെ ഇടനാഴിയിലൂടെ വിസ ഇല്ലാതെ തന്നെ ഇരുരാജ്യത്തേക്കും തീർത്ഥാടകരായിട്ടുള്ളവർക്ക് കടന്നു ചെല്ലാൻ കഴിയും. ഗുരു നാനാക്കിന്റെ 550ആം പിറന്നാളോടനുബന്ധിച്ച്, ഒക്ടോബർ 31ആം തിയതി ഇടനാഴിയുടെ പണി പൂർത്തിയായേക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.