കാലിഫോർണിയ:
അയച്ചുകഴിഞ്ഞ സന്ദേശങ്ങൾ താനേ അപ്രത്യക്ഷമാവുന്ന സംവിധാനം പരീക്ഷിക്കാനൊരുങ്ങുകയാണ് വാട്‌സ് ആപ്പ്. ഈ സംവിധാനം നടപ്പിലാക്കിയാൽ ഉപയോക്താക്കൾക്ക് സന്ദേശങ്ങളിൽ സമയപരിധി നിശ്ചയിക്കാൻ കഴിയും. സാധാരണപോലെ അയയ്ക്കുന്ന സന്ദേശങ്ങൾ, മാഞ്ഞുപോവും. അതുമൂലം ആളുകൾ പകർത്തുന്നതോ സ്ക്രീൻ ഷോട്ടെടുക്കുന്നതോ തടയാൻ സാധിക്കും.
ഇപ്പോൾ ആൻഡ്രോയിഡിനായുള്ള ബീറ്റ വേർഷനിലാണ് ഇത് ലഭിക്കുക. പിന്നീട് ആപ്ലിക്കേഷന്റെ പ്രധാന പതിപ്പിലും ലഭ്യമാവും.
ഇപ്പോൾ സന്ദേശങ്ങൾ അഞ്ചുസെക്കന്റു മുതൽ ഒരു മണിക്കൂർ വരെയുള്ള സമയത്ത് മായ്ച്ചുകളയാൻ സെറ്റ് ചെയ്തുവെക്കാം. ഗ്രൂപ്പ് ചാറ്റുകളിലും ഇത് പ്രയോഗിക്കാൻ കഴിയും. ഗ്രൂപ്പ് ചാറ്റിലെ എല്ലാ സന്ദേശങ്ങളും ഈ സംവിധാനം വഴി മായ്ച്ചുകളയാൻ കഴിയും.